രാഹുല്‍
Posted On
date_range Updated On
date_range ഭാര്യയെ കൊലപ്പെടുത്തിയ അന്തര്‍സംസ്ഥാന തൊഴിലാളി പിടിയില്‍
പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ കഴിഞ്ഞ അന്തര്‍സംസ്ഥാന തൊഴിലാളിയെ പിടികൂടി. ഫെബ്രുവരിയില്‍ വെസ്റ്റ് ബംഗാള്‍ ഹൗറ ഡോംജൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. മൂര്‍ഷിദാബാദ് സ്വദേശി രാഹുലിനെയാണ് (28) പെരുമ്പാവൂര്‍ എ.എസ്.പിയുടെ പ്രത്യേകസംഘം പിടികൂടിയത്. ഭാര്യയെ വകവരുത്തിയശേഷം പ്രതി വെസ്റ്റ് ബംഗാളില്‍നിന്ന് ഇവിടേക്ക് എത്തുകയായിരുന്നു.
പെരുമ്പാവൂരില്‍ ഹെല്‍പര്‍ ജോലിചെയ്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ടൗണില്‍നിന്നാണ് പിടികൂടിയത്. നേരത്തെയും ഇയാള്‍ പെരുമ്പാവൂരില്‍ ജോലി ചെയ്തിട്ടുണ്ട്. എ.എസ്.പി ഹാര്‍ദിക് മീണ, ഇന്‍സ്‌പെക്ടര്‍ എല്‍. അനില്‍കുമാര്‍, എ.എസ്.ഐ പി.എ. അബ്ദുല്‍ മനാഫ്, സീനിയര്‍ സി.പി.ഒ ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ ഹൗറ ഡോംജൂര്‍ പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.