‘ഓ​റ​ഞ്ച് റ​ൺ 2026’ മാ​ര​ത്ത​ണി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ക​സ​വു ക്വീ​ൻ​സ് റ​ൺ

കേരളപ്പിറവി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി ‘ഓറഞ്ച് റൺ’

കൊച്ചി: കേരളപ്പിറവി ദിനത്തിൽ 'ഓറഞ്ച് റൺ 2026' മാരത്തൺ സംഘടിപ്പിച്ചു. കൊച്ചി ഓറഞ്ച് റണ്ണേഴ്സ് ആൻഡ് റൈഡേഴ്സ് ക്ലബ്, കേരള ടൂറിസം വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടി വെല്ലിങ്ടൺ ഐലൻഡിലെ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഗ്രൗണ്ടിലാണ് നടന്നത്. ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറൽ അഡ്വ. പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഓറഞ്ച് റണ്ണേഴ്സ് ആൻഡ് റൈഡേഴ്സ് ക്ലബ് പ്രസിഡന്റ് കൃഷ്ണപ്രസാദ്, ബി.പി.സി.എൽ ചീഫ് മാനേജർ ലെഫ്റ്റനന്റ് കേണൽ ആർ. മുരുഗയ്യൻ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

പ്രായഭേദമന്യേ മൂവായിരത്തിയെണ്ണൂറോളം കായികപ്രേമികളാണ് ഓട്ടത്തിലും നടത്തത്തിലുമായി അണിനിരന്നത്. കേരളത്തിന്റെ പരമ്പരാഗത വേഷമായ കസവു സാരി ധരിച്ച് മുന്നൂറോളം സ്ത്രീകൾ അണിനിരന്ന മൂന്ന് കിലോമീറ്റർ 'കസവു ക്വീൻസ് റൺ' ആയിരുന്നു മാരത്തണിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. 21 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ മിനി മാരത്തൺ, അഞ്ച് കിലോമീറ്റർ 'ഗോഡ്സ് ഓൺ വാക്ക്', കുടുംബങ്ങൾക്ക് ഒന്നിച്ചു പങ്കെടുക്കാവുന്ന അഞ്ച് കിലോമീറ്റർ 'ഫാമിലി ഫൺ റൺ', മൂന്ന് കിലോമീറ്റർ 'കസവു ക്വീൻസ് റൺ' എന്നിവ നടന്നു.

Tags:    
News Summary - Orange Run Celebrates Kerala Piravi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.