പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ട് ന​ശി​പ്പി​ച്ച സം​ഭ​വം: 52,000 രൂ​പ പി​ഴ ഈ​ടാ​ക്കി

മൂവാറ്റുപുഴ: മാറാടി പഞ്ചായത്ത് കേരളോത്സവത്തിനായി ഒരുക്കിയ ക്രിക്കറ്റ് പിച്ചും ഫുട്ബാൾ ഗ്രൗണ്ടും കാർ റേസിങ്ങിലൂടെ തകർത്ത സംഭവത്തിൽ 52000 രൂപ പിഴ ഈടാക്കി. കുരുക്കുന്നുപുരത്തുള്ള ലീഡർ കെ. കരുണാകരൻ സ്മാരക സ്റ്റേഡിയത്തിലെ പഞ്ചായത്ത് ഗ്രൗണ്ട് നശിപ്പിച്ച സംഭവത്തിലാണ് കുറ്റക്കാരനിൽനിന്ന് 52,000 രൂപ പിഴ ഈടാക്കിയത്. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം.

കേരളോത്സവത്തിന്റെ ഭാഗമായി ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ നടത്തുന്നതിനായി പഞ്ചായത്ത് ഒരുക്കിയിരുന്ന ഗ്രൗണ്ടാണ് സാമൂഹിക വിരുദ്ധന്റെ കാർ റേസിങ്മൂലം തകർന്നത്. മത്സരങ്ങൾ നടത്താൻ കഴിയാത്തവിധം ക്രിക്കറ്റ് പിച്ചും ഫുട്ബാൾ ഗ്രൗണ്ടും നശിപ്പിക്കപ്പെട്ടതോടെ കേരളോത്സവ നടത്തിപ്പിനും തടസ്സമുണ്ടായിരുന്നു. പിഴത്തുക ഈടാക്കിയതിനു പിന്നാലെ പഞ്ചായത്ത് നേതൃത്വത്തിൽ ഗ്രൗണ്ട് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്റ്റേഡിയത്തിന്റെ വികസനത്തിനായി ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്

Tags:    
News Summary - Fined for Marady Ground Damage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.