കി​ഴ​ക്ക​മ്പ​ലം ബൈ​പാ​സ് റോ​ഡി​ൽ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു

പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു; ന​ട​പ​ടി​യെ​ടു​ക്കാ​തെ വാ​ട്ട​ർ അ​തോ​റി​റ്റി

​കി​ഴ​ക്ക​മ്പ​ലം: കി​ഴ​ക്ക​മ്പ​ലം ബൈ​പാ​സ് റോ​ഡി​ൽ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ദി​വ​സ​ങ്ങ​ളാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്നു. പൈ​പ്പി​ൽ​നി​ന്ന് കു​ത്തി​യൊ​ഴു​കു​ന്ന വെ​ള്ളം ബൈ​പാ​സ് റോ​ഡി​ൽ​നി​ന്ന് കി​ഴ​ക്ക​മ്പ​ലം–​ചി​ത്ര​പ്പു​ഴ റോ​ഡ് വ​ഴി സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്കാ​ണ് ചെ​ന്നെ​ത്തു​ന്ന​ത്. സ​മീ​പ​ത്തെ സ്കൂ​ൾ അ​ധി​കൃ​ത​ര​ട​ക്കം നി​ര​വ​ധി ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും വാ​ട്ട​ർ അ​തോ​റി​റ്റി തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

​വെ​ള്ളം റോ​ഡി​ൽ പ​ര​ന്നൊ​ഴു​കു​ന്ന​ത് കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രും വ​ലി​യ ദു​രി​ത​ത്തി​ലാ​ണ്. നൂ​റു​ക​ണ​ക്കി​ന് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ദി​വ​സ​വും ക​ട​ന്നു​പോ​കു​ന്ന വ​ഴി​യാ​ണി​ത്. പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്.

​പ​രാ​തി ന​ൽ​കി​യി​ട്ടും അ​ധി​കൃ​ത​ർ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. റോ​ഡ് ത​ക​രു​ന്ന​തി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്ന പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ത​ക​ർ​ന്ന പൈ​പ്പ് ഉ​ട​ന​ടി മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Pipe Burst Wasting Drinking Water: Water Authority Fails to Take Action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.