അങ്കമാലി ഫിസാറ്റ് രജത ജൂബിലി ആഘോഷം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം
ചെയ്യുന്നു
സാങ്കേതിക മുന്നേറ്റവും സാമൂഹിക പ്രതിബദ്ധതയും കൈകോർക്കണം -മുഖ്യമന്ത്രി
അങ്കമാലി: സാങ്കേതിക വിദ്യയുടെ വളർച്ച സമൂഹത്തിന്റെ താഴെത്തട്ടിൽ പ്രയോജനകരമാകുമ്പോഴാണ് വിദ്യാഭ്യാസം പൂർണമാകുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒരു ട്രേഡ് യൂനിയൻ പ്രസ്ഥാനം ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇത്തരത്തിൽ വളർച്ച പ്രാപിച്ചത് അത്ഭുതകരവും മാതൃകാപരവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (ഫിസാറ്റ്) ഒരു വർഷം നീളുന്ന രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
25 വർഷമായി സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരമുള്ള, വേറിട്ട മാതൃക സൃഷ്ടിക്കാൻ ഫിസാറ്റിന് സാധിച്ചിട്ടുണ്ട്. കേവലം എൻജിനീയർമാരെ സൃഷ്ടിക്കുക എന്നതിനപ്പുറം, നൂതന സാങ്കേതികവിദ്യകളെ സാമൂഹിക നന്മക്കായി പ്രയോജനപ്പെടുത്തുകയായിരുന്നുവെന്നും
രജത ജൂബിലിയുടെ ഭാഗമായി നിർമിച്ച മന്ദിരം ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യഭ്യാസ മന്ത്രി റോജി.എം. ജോൺ മുഖ്യപ്രഭാഷണം നടത്തി. ഫിസാറ്റ് വൈസ്. ചെയർമാൻ സച്ചിൻ ജേക്കബ് പോൾ രചിച്ച പീപ്പിൾ ഓവർ പ്രോഫിറ്റ് എന്ന പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രി റോജി.എം. ജോണിന് നൽകി നിർവഹിച്ചു .
ഒരു വർഷം നീളുന്ന രജത ജൂബിലി ആഘോഷങ്ങളുടെ മാസ്റ്റർ പ്ലാൻ മന്ത്രി റോജി പ്രകാശനം ചെയ്തു. ബെന്നി ബഹനാൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസ്, ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ കെ.വി.എസ്. മണിയൻ എന്നിവർ സംസാരിച്ചു.
ഒരു വർഷം നീളുന്ന രജത ജൂബിലി ആഘോഷങ്ങളുടെ മാസ്റ്റർ പ്ലാൻ മന്ത്രി റോജി.എം. ജോൺ പ്രകാശനം ചെയ്തു. അർഹരായ വിദ്യാർഥികൾക്കായി പ്രതി വർഷം ഒരു കോടിയുടെ വിപുലമായ സ്കോളർഷിപ് പദ്ധതികൾ എ.പി.ജെ അബ്ദുൽകലാം സർവകലാശാല വൈസ്. ചാൻസിലർ ഡോ. സിസ്സ തോമസ് പ്രഖ്യാപിച്ചു. ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് അധ്യക്ഷത വഹിച്ചു.
വൈസ്. ചെയർമാൻ സച്ചിൻ ജേക്കബ് പോൾ, പ്രിൻസിപ്പൽ ഡോ. വി. ജേക്കബ് തോമസ്, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, ഫിസാറ്റ് ട്രഷറർ ജെനിബ്. ജെ. കാച്ചപ്പിള്ളി, അസോസിയേറ്റ് സെക്രട്ടറി എസ്. സത്യമൂർത്തി, വൈസ്. പ്രിൻസിപ്പൽ ഡോ. പി.ആർ. മിനി, പി.ടി.എ പ്രസിഡന്റ് ദീപ. എൻ.കർത്ത, പൂർവ വിദ്യാർഥി അസോസിഷൻ വൈസ്. പ്രസിഡന്റ് ജിത്തു റാം, കോളജ് സ്റ്റുഡന്റ്സ് യൂനിയൻ ചെയർമാൻ അശ്വിൻ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.