ഓർമപ്പെരുന്നാൾ

കിഴക്കമ്പലം: ചൂരക്കോട് സെന്‍റ്​ ജോര്‍ജ് യാക്കോബായ പള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ മേയ് മൂന്ന്, നാല് തീയതികളില്‍ നടക്കും. മൂന്നിന് രാവിലെ 7.30ന് കുര്‍ബാന, 8.30ന് കൊടിയേറ്റ്, വൈകീട്ട് മൂന്നുമുതല്‍ 5.30 വരെ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി നയിക്കുന്ന വാദ്യമേളം, വൈകീട്ട് 6.30ന് സന്ധ്യ പ്രാർഥന മൈലാപ്പൂര്‍ ഭദ്രാസനത്തിലെ ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ പ്രസംഗം, എട്ടിന് കുമ്മനോട് കുരിശിലേക്ക് പ്രദക്ഷിണവും 9.30ന് നേര്‍ച്ചസദ്യ. ബുധനാഴ്ച രാവിലെ 8.30ന് എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, 11ന് എരുപ്പംപാറ കുരിശിലേക്ക് പ്രദക്ഷിണം, 12.30ന് ആശീര്‍വാദം, ഒന്നിന് നേര്‍ച്ചസദ്യയും 2.30ന് കൊടിയിറക്കും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.