ഏലാഞ്ചി

മൈദ - 100 ഗ്രാം മുട്ട - 1 എണ്ണം കശുവണ്ടി - 10 ഗ്രാം കിസ്മസ് - 10 ഗ്രാം പഞ്ചസാര - 3 സ്പൂണ്‍ ഉപ്പ് - 1 നുള്ള് മഞ്ഞള്‍പൊടി - 1 സ്പൂണ്‍ നെയ്യ് - 2 സ്പൂണ്‍ തേങ്ങ ചിരകിയത് - 3 സ്പൂണ്‍ ഏലക്കപൊടി - 1 സ്പൂണ്‍ പാത്രത്തില്‍ മുട്ടപൊട്ടിച്ചൊഴിച്ച്, നന്നായി പതപ്പിക്കുക, ഇതിലേക്ക് ഉപ്പിട്ട്, മൈദപൊടിയും ചേര്‍ത്ത്, കുറച്ച് വെള്ളമൊഴിച്ച് നന്നായി കുഴച്ച് ദോശമാവിന്റെ പാകത്തിലാക്കുക. നെയ്യ് ചൂടാക്കി, കശുവണ്ടി, കിസ്മസ് വറുത്ത് മാറ്റിവയ്ക്കുക. പഞ്ചസാരയില്‍ കുറച്ച് വെള്ളമൊഴിച്ച് ഉരുക്കി അതിലേക്ക് തേങ്ങയിടുക, തീ ഓഫാക്കി എലക്കപൊടിയും, വറുത്ത കശുവണ്ടിയും, കിസ്മസും ഇട്ട് നന്നായി ഇളക്കി എടുക്കുക. ദോശചട്ടിയില്‍ ഓരോകയില്‍ മാവൊഴിച്ച് നന്നായി പരത്തി, വേറൊരു പാത്രത്തിലേക്ക് മാറ്റി, നടുക്കായി നീളത്തില്‍, പഞ്ചസാരകൂട്ട് ഒരു സ്പൂണ്‍ ഇട്ട്, ചുരുട്ടിയെടുത്ത് പാത്രത്തിലേക്ക് മാറ്റാം. photo raji krishnakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.