മലയാറ്റൂര്‍: ഇല്ലിത്തോട് സര്‍ക്കാര്‍ യു.പി സ്കൂളില്‍ സ്ഥാപിച്ച പരിസ്ഥിതി സൗഹൃദ ബോര്‍ഡ് നശിപ്പിച്ചതില്‍ സ്കൂള്‍ പി.ടി.എയും സ്റ്റാഫ് കൗണ്‍സിലും . ലോക വന ദിനത്തോടനുബന്ധിച്ച് ഇല്ലിത്തോട് സര്‍ക്കാര്‍ യു.പി സ്കൂളിന്റെ നേതൃത്വത്തില്‍ കാടപ്പാറ ജങ്ഷനില്‍ സ്ഥാപിച്ച ബോര്‍ഡുകളാണ് രാത്രിയില്‍ സമൂഹികവിരുദ്ധര്‍ നശിപ്പിച്ചത്. എല്‍.എസ്.എസ്, യു.എസ്.എസ് വാങ്ങിയ കുട്ടികളെ അനുമോദിച്ചുകൊണ്ട് കഴിഞ്ഞ ആഴ്ച സ്ഥാപിച്ച ബാനറും പുതിയ കെട്ടിടനിർമാണത്തിന് 93 ലക്ഷം രൂപ അനുവദിച്ചതിനെത്തുടര്‍ന്ന് സ്ഥാപിച്ച ബോര്‍ഡും നശിപ്പിക്കപ്പെട്ടതായി പി.ടി.എ പ്രസിഡന്റ് വി.പി. പ്രവീണ്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.