എം.ജി

അപേക്ഷാതീയതി നീട്ടി കോട്ടയം: ഒന്നാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആൻഡ്​ സെമസ്റ്റർ - 2021 അഡ്മിഷൻ - റെഗുലർ / സപ്ലിമെന്‍ററി - ദ്വിവത്സരം) പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. പിഴയില്ലാതെ മാർച്ച് 26 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് 28 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് 30 വരെയും അപേക്ഷിക്കാം. സൂക്ഷ്മപരിശോധന 2019 ഡിസംബറിൽ നടന്ന ഒന്ന് മുതൽ അഞ്ച് വരെ സെമസ്റ്റർ ബി.ടെക് സപ്ലിമെന്‍ററി പരീക്ഷകളുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷ നൽകുകയും ഹാജരാകാൻ കഴിയാത്തതുമായ വിദ്യാർഥികൾക്കായി മാർച്ച് 26ന് രാവിലെ 10.30 മുതൽ 3.30 വരെ മഹാത്മാഗാന്ധി സർവകലാശാല പരീക്ഷാഭവനിലെ റൂം നമ്പർ 223ൽ സൂക്ഷ്മ പരിശോധന നടക്കും. ഇനിയും സൂക്ഷ്മപരിശോധനക്ക് ഹാജരാകാൻ കഴിയാത്ത വിദ്യാർഥികൾ മാത്രം അന്നേ ദിവസം നിശ്ചിതസമയത്തിനുള്ളിൽ ഫോട്ടോ പതിച്ച ഐ.ഡി. കാർഡിന്‍റെ ഒറിജിനൽ സഹിതം ഹാജരാകണം. പരീക്ഷ ഫലം 2021 ഒക്ടോബറിൽ ഐ.ഐ.ആർ.ബി.എസ് നടത്തിയ ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ഇന്‍റർഡിസിപ്ലിനറി എം.എസ്.സി (റെഗുലർ, സപ്ലിമെന്‍ററി) (2017-22, 2016-21 ബാച്ച് - സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 2021 ഫെബ്രുവരിയിൽ നടന്ന നാല്, ആറ് സെമസ്റ്റർ ബി.ബി.എ (2000-2008 അഡ്മിഷൻ - സ്‌പെഷൽ മേഴ്‌സി ചാൻസ് - അദാലത് സ്‌പെഷൽ മേഴ്‌സി ചാൻസ് - 2018) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കേണ്ട അവസാനതീയതി ഏപ്രിൽ ഏഴ്. അധ്യാപക ഒഴിവ് സർവകലാശാല സിവിൽ സർവിസ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സി.എസ്.എ.ടി. (സിവിൽ സർവിസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്‌) അധ്യാപകനെ ഹിയറിങ് വ്യവസ്ഥയിൽ ആവശ്യമുണ്ട്. താൽപര്യമുള്ളവർക്ക് വിശദമായ ബയോഡാറ്റ, സമാന മേഖലയിലെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം civilserviceinstitute@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് മാർച്ച് 31 വരെ അപേക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.