ആദരിച്ചു

കൊച്ചി: ഓട്ടോയിൽനിന്ന്​ കളഞ്ഞുകിട്ടിയ സ്വർണാഭരണം പൊലീസിൽ ഏൽപിച്ച് മാതൃകയായ എറണാകുളം ജില്ല ഓട്ടോ ഡ്രൈവേഴ്സ് അസോ. (സി.ഐ.ടി.യു) ഇടപ്പള്ളി മേഖല ജോയന്‍റ്​ സെക്രട്ടറി പി.യു. രവീന്ദ്രനെ ഡി.എം.കെ ജില്ല കമ്മിറ്റി . ജില്ല സെക്രട്ടറി അബ്ദുൽകലാം ആസാദ് ഉപഹാരം നൽകി. ലേബർ യൂനിയൻ ജില്ല സെക്രട്ടറി പി.എം. മുഹമ്മദ്, ഡി.എം.കെ യൂത്ത് വിങ്​ ജില്ല പ്രസിഡന്‍റ എം.എച്ച്. റിസ്വാൻ എന്നിവർ പങ്കെടുത്തു. മുൻ എം.എൽ.എ എ.എം. യൂസുഫ് ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.വി. അനിൽകുമാർ അധ്യക്ഷതവഹിച്ചു. സി.ഐ.ടി.യു ലോക്കൽ കൺവീനർ എം.പി. തോമസ്, 37ആം ഡിവിഷൻ കൗൺസിലർ ദീപവർമ എന്നിവർ സംസാരിച്ചു. ഓട്ടോറിക്ഷ അസോ. മേഖല സെക്രട്ടറി എം.എസ്. മധു സ്വാഗതം പറഞ്ഞു. പി.യു. രവീന്ദ്രൻ നന്ദി പറഞ്ഞു. EC DMK പി.യു. രവീന്ദ്രനെ ഡി.എം.കെ ജില്ല കമ്മിറ്റി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.