.വാർത്തകൾ പരീക്ഷ തീയതി കോട്ടയം: അഫിലിയേറ്റഡ് കോളജുകളുടെ നാലാം സെമസ്റ്റർ എം.എസ്സി/എം.കോം/എം.എ/ എം.എ.ജെ/ എം.എസ്.ഡബ്ല്യു/ എം.എം.എച്ച് / എം.ടി.എ/ എം.ടി.ടി.എം (സി.എസ്.എസ്-2020 അഡ്മിഷൻ - റഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്‍ററി) പരീക്ഷകൾ ആഗസ്റ്റ് 24ന് ആരംഭിക്കും. പരീക്ഷഫീസ് സെപ്റ്റംബർ 14ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എച്ച്.എം (2020 അഡ്മിഷൻ -റഗുലർ -പുതിയ സ്‌കീം), (2014-2019 അഡ്മിഷൻ - സപ്ലിമെന്‍ററി / 2013 അഡ്മിഷൻ - മേഴ്‌സി ചാൻസ് - പഴയ സ്‌കീം) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 29വരെയും പിഴയോടെ 30നും സൂപ്പർഫൈനോടെ ആഗസ്റ്റ് 31നും അപേക്ഷിക്കാം. പ്രാക്ടിക്കൽ പരീക്ഷ ഒന്നാം സെമസ്റ്റർ ബി.എസ്സി ഐ.ടി സി.ബി.സി.എസ് (പുതിയ സ്‌കീം - 2021 അഡ്മിഷൻ - റഗുലർ / 2020 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ്/ 2017, 2018, 2019, 2020 അഡ്മിഷൻ - റീ-അപ്പിയറൻസ്) ജൂലൈ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 22ന് അതത് കോളജുകളിൽ നടത്തും. ഒന്നാം സെമസ്റ്റർ എം.എസ്സി ക്ലിനിക്കൽ ന്യുട്രീഷൻ ആൻഡ് ഡയറ്റെറ്റിക്‌സ് (2021 അഡ്മിഷൻ - റഗുലർ / 2020 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ് / 2019-2020 അഡ്മിഷൻ - സപ്ലിമെന്ററി) ജൂലൈ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 19ന് നടത്തും. 2022 ജൂലൈ / ആഗസ്റ്റ് മാസങ്ങളിൽ നടന്ന മൂന്നാം സെമസ്റ്റർ എം.സി.എ (റഗുലർ /സപ്ലിമെന്‍ററി / മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 24 മുതൽ അതത് കോളജുകളിൽ നടത്തും. ഒന്നാം സെമസ്റ്റർ എം.എസ്സി ബയോനാനോടെക്‌നോളജി (സി.എസ്.എസ്-2021 അഡ്മിഷൻ - റഗുലർ / 2020 അഡ്മിഷൻ -ഇംപ്രൂവ്‌മെന്റ് / 2019-2020 അഡ്മിഷൻ -സപ്ലിമെന്ററി) ജൂലൈ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 19ന് തിരുവല്ല മാർ അത്തനേഷ്യസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടത്തും. പരീക്ഷഫലം 2021 ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ സൈക്കോളജി (സപ്ലിമെന്‍ററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ഓൺലൈനായി 31വരെ അപേക്ഷിക്കാം. ഒന്ന്, രണ്ട് സെമസ്റ്റർ എം.എ ഹിന്ദി / അറബിക് (പ്രൈവറ്റ് പഠനം - സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2021 നവംബറിൽ നടന്ന നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്സി സുവോളജി (സപ്ലിമെന്‍ററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.