സെമിനാർ

കൊച്ചി: ചാവറ കള്‍ചറല്‍ സെന്‍റര്‍, റഷ്യന്‍ ഹൗസ്, ഐ.ഡി.ബി.ഐ ബാങ്ക്, സെന്‍റ്​ തെരേസാസ് കോളജ് സോഷ്യോളജി വിഭാഗം എന്നിവ സംയുക്തമായി 'ഇന്ത്യ-റഷ്യ നയതന്ത്രബന്ധങ്ങളിലെ പുത്തന്‍ കാഴ്ചപ്പാടുകള്‍' വിഷയത്തിൽ 12ന്​ വൈകീട്ട്​ നാലിന് ചാവറ കള്‍ചറൽ സെന്‍ററില്‍ നടത്തും. റഷ്യന്‍ ഓണററി കോണ്‍സല്‍ രതീഷ് സി. നായര്‍ മുഖ്യപ്രഭാഷണം നടത്തും. ഐ.ഡി.ബി.ഐ ബാങ്ക് എറണാകുളം സീനിയര്‍ റീജല്‍ ഹെഡ് ടോമി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. ടി.ജെ. വിനോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. റഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഉദ്ഘാടനം ചെയ്യും. ദിവസവും വൈകീട്ട് അഞ്ചിന്​ കാരെന്‍ ഷഖ്‌നസറോവ് സംവിധാനം ചെയ്ത സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഫാ. തോമസ് പുതുശ്ശേരി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.