പല്ലാരിമംഗലം: ഗ്രാമപഞ്ചായത്തുതല സ്കൂൾ കുടമുണ്ട എസ്.എസ്.എം എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്‍റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഒ.ഇ. അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ പി.എച്ച്. ഇല്യാസ് അധ്യക്ഷത വഹിച്ചു. 43 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സ്കൂളിലെ പാചകക്കാരി മാധവിയമ്മയെ ആദരിച്ചു. പല്ലാരിമംഗലം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഒ.ഇ. അബ്ബാസ് അധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവും സ്കൂളിലെ പൂർവ വിദ്യാർഥിയുമായ പി.ടി. ബിനു മുഖ്യപ്രഭാഷണം നടത്തി. പൈമറ്റം യു.പി സ്കൂൾ, മാവുടി എൽ.പി സ്കൂൾ എന്നിവിടങ്ങളിലും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.