പ്രവേശനോത്സവവാർത്തകൾ

പെരുമ്പാവൂര്‍: നിയോജകമണ്ഡലതല ഉദ്ഘാടനം മേതല കല്ലില്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. ' മുന്നേറാം മികവോടെ' എന്നതാണ് ഇത്തവണ പ്രവേശനോത്സവ മുദ്രാവാക്യം. മാസങ്ങളായി വീട്ടില്‍ കഴിഞ്ഞിരുന്ന കുട്ടികള്‍ക്ക് മാനസികോല്ലാസത്തിന് വേണ്ട സാഹചര്യം ഒരുക്കുമെന്നും ഇതിന്റെ ഭാഗമായി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 50 ലക്ഷം മുടക്കി പട്ടാലില്‍ നിര്‍മാണം പൂര്‍ത്തിയായ ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉടനെ തുറന്നു കൊടുക്കുമെന്നും എം.എല്‍.എ അറിയിച്ചു. അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, ജില്ല പഞ്ചായത്തംഗം ഷൈമി വര്‍ഗീസ്, വാര്‍ഡ് മെംബര്‍മാരായ ജിജു ജോസഫ്, പി.കെ. ജമാല്‍, ഗീത രാജീവ്, പി.ടി.എ ഭാരവാഹി സന്തോഷ്, സഹകരണ ബാങ്ക് പ്രസിഡന്റ് ഷാജി സരിഗ, ബി.പി.ഒ ആരിഫ, എന്‍.എന്‍. കുഞ്ഞ്, റിന്‍സി ബിജു, ഹെഡ്മിസ്ട്രസ് ജിഷ വി. ജോണ്‍ എന്നിവര്‍ സംസാരിച്ചു. em pbvr 1 Eldhose Kunnapilly MLA സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ പെരുമ്പാവൂര്‍ നിയോജകമണ്ഡലതല ഉദ്ഘാടനം മേതല കല്ലില്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിക്കുന്നു മുടിക്കല്‍: മുസ്​ലിം ജമാഅത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷറഫിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെയും ഷറഫിയ അല്‍ബിര്‍ സ്‌കൂളിന്റെയും പ്രവേശനോത്സവം സ്‌കൂള്‍ മാനേജര്‍ എം.കെ. ഹംസ ഹാജി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് വൈസ് പ്രസിഡന്റ് എം.എ. മുഹമ്മദ് കുഞ്ഞാമി അധ്യക്ഷത വഹിച്ചു. ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി.ബി. ഹസൈനാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എം. മുഹമ്മദ് അലി, ജമാഅത്ത് കമ്മിറ്റി അംഗം എം.എ. ഉമ്മര്‍, പി.ടി.എ പ്രസിഡന്റ് എം.എം. അലീഷ് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എം. മുഹമ്മദ് അലി സ്വാഗതവും കോഓഡിനേറ്റര്‍ എം.പി. ബാവ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. വെസ്റ്റ് വെങ്ങോല വി.എം. പബ്ലിക് സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി ഹമീദ് ഉദ്ഘാടനം ചെയ്തു. നവാഗതരെ സ്വീകരിക്കാന്‍ പന്തും കിരീടങ്ങളും മധുരപലഹാരങ്ങളും സ്‌കൂള്‍ അധികൃതര്‍ ഒരുക്കിയിരുന്നു. പ്രിന്‍സിപ്പല്‍ വി.എം ഹാരിസ്, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഒ.എ കമാലുദ്ധീന്‍, മഹല്ല് ഇമാം അബ്ദുള്‍ അസീസ് മിസ്ബാഹി, വി.എം ഹോളിഡേ മദ്രസ പ്രിന്‍സിപ്പല്‍ മുഹിയുദ്ദീന്‍ ബാഖവി, ട്രസ്റ്റ് സെക്രട്ടറി ടി.എ ബഷീര്‍, ട്രസ്റ്റ് എക്‌സിക്യൂട്ടീവ് മെംബര്‍ യു.എം സുലൈമാന്‍, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷിജി എല്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.