കുറ്റിക്കുറുമ്പ്​

മഞ്ഞക്കുളത്തെ ഒരു ദിവ്യ പുരുഷനെക്കുറിച്ച് ഒരു മാലപ്പാട്ടുണ്ട്. അതിലെ ഒരു അപദാനം ഇങ്ങനെയാണ് 'ഗുരുവിന്റെ മഖ്‌ബറന്റെ അരികിൽ തീവണ്ടിക്ക് കുറ്റി തറച്ചോന്റെ കുതിരയെ കൊന്നോവർ'. ട്രെയിനിന് കുറ്റിയിടൽ പണ്ടേക്കുപണ്ടേ വൻ പ്രതിഷേധം വിളിച്ചുവരുത്തുന്ന സംഗതി ആണെന്ന്‌ അർഥം. കഴിഞ്ഞ തെര​ഞ്ഞെടുപ്പിൽ കിറ്റായിരുന്നു കേരളത്തിലെ താരം ഇപ്പോൾ കുറ്റിയാണ്​ താരം. കിറ്റിൽനിന്ന്​ കുറ്റിയിലേക്കുള്ള ദൂരമാണ്​ വാസ്തവത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്​. കുറ്റികൾ പലതരമുണ്ട്​. മഞ്ഞക്കുറ്റി, ചുവന്ന ഗ്യാസ്​കുറ്റി, സ്ഥിരം കുറ്റി, മാക്കുറ്റി, പൂക്കുറ്റി അങ്ങനെ പോകുന്നു... ഇതിൽ പ്രധാനം മഞ്ഞക്കുറ്റിയും ചുവന്ന കുറ്റിയുമാണ്​. കാരണഭൂതർ കനിഞ്ഞരുളിയ കുറ്റിയാണ്​ മഞ്ഞക്കുറ്റി. മറ്റേത്​ അത്ഭുതക്കുട്ടിയുടെ ഗുരുഭൂതരുടെ കുറ്റിയാണ്​. ഉദ്യോഗസ്ഥപ്പടയുടെ കാർമികത്വത്തിൽ ഫാൻസ്​ പാർട്ടിക്കാരും പൊലീസുകാരും നാട്ടുകാരെ ചവിട്ടിവീഴ്ത്തി ഭക്തിപുരസ്സരം ജാപ്പനീസ് കുലദൈവമായ 'ജൈക്ക' തമ്പുരാനെ മനസ്സിൽ ധ്യാനിച്ച്​ നാട്ടുകാരുടെ പറമ്പിലും അടുക്കളയിലും ഭക്ത്യാദരപൂർവം മഞ്ഞക്കുറ്റി സ്ഥാപിക്കുന്നതാണ്​ കെ-റെയിൽ ആചാരം. അതിനു പിന്നാലെ നാട്ടുകാരും ​പ്രതിപക്ഷവും ചേർന്ന്​ ആഘോഷപൂർവം കുറ്റി ഇളക്കിമാറ്റി ഘോഷയാത്രയായി കുളത്തിലോ ആളൊഴിഞ്ഞ പറമ്പിലോ നിക്ഷേപിച്ച്​ ഉപചാരംചൊല്ലി പിരിയുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും. മഞ്ഞയായാലും ചുവപ്പായാലും രണ്ടിനും ഒരു പൊതുവായ പ്രത്യേകതയുണ്ട്​. ഇലക്ഷൻ പ്രഖ്യാപിച്ചാൽ പിന്നെ ഇരു കുറ്റിക്കും വിശ്രമമാണ്​. മഞ്ഞ നാട്ടാൻ ആരും വരില്ല. വില കൂടിക്കൂടി ദശ സെഞ്ചുറിയും കടന്ന ചുവപ്പൻ കുറ്റിയുടെ വില കൂടുകയും ഇല്ല. ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ രണ്ടിനേം പിടിച്ചാൽ കിട്ടില്ല. പൂക്കുറ്റിപോലൊരു പോക്കാണ്​. ഇനിയും ക്ഷമ പരീക്ഷിച്ചാൽ നാട്ടുകാർ കരണക്കുറ്റി പുകക്കുമെന്നു തോന്നിയിട്ടാണോ എന്തോ കെ-റെയിൽ കുറ്റി ആചാരം അവസാനിപ്പിക്കാൻ കരണഭൂതർ തീരുമാനിച്ചിട്ടുണ്ട്. ഈ ബുദ്ധി നേരത്തേ തോന്നാതിരുന്നതെന്താ വിജയാ? ഓരോന്നിനും ഓരോ (തെരഞ്ഞെടുപ്പ്) സമയമുണ്ട് ദാസാ. രണ്ടിനെക്കുറിച്ചും വായ്​ തുറക്കാൻ പറ്റാത്ത വേറൊരുകൂട്ടരും ഗോദയിലുണ്ട്. ഒരുസ്ഥാനാർഥിയെ കിട്ടാനുള്ള തൃക്കാക്കര ഓട്ടത്തിലായിരുന്നു അവർ. പല പാർട്ടി ഭാരവാഹികളോടും ചോദിച്ചു. ഉള്ള ജോലി ഉപേക്ഷിച്ച്​ ചുമ്മാപോയി തോൽക്കാനില്ലെന്നാണ്​ പലരും കട്ടായം പറഞ്ഞു. അവരുടെ സ്ഥിരം കുറ്റിയോടും ചോദിച്ചു. അങ്ങേരും തൊഴുതോഴിഞ്ഞു. സ്ഥാനാർഥി നിർണയം വൈകിയപ്പോൾ ചിലർ ഫേസ്​ബുക്കിൽ പൊട്ടിത്തെറിച്ചു. അതോടെയാണ് നിസ്വനായ ഒരു സ്ഥാനാർഥിയെ ഒരുതരത്തിൽ കിട്ടിയത്. പരമ സാത്വികൻ, വോട്ട്​​ കൂടിയാലും സന്തോഷം കുറഞ്ഞാലും സന്തോഷം. പരാതിയില്ല പരിഭവമില്ല. കിട്ടുന്നതെല്ലാം ലാഭം, അത്ര തന്നെ. ഹൈക്കു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.