മുണ്ടക്കയം : പ്രളയമേഖലയില്‍ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ നിർമിച്ച വീടുകൾ ഗുണഭോക്താക്കൾക്ക് സമർപ്പിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി ആവിഷ്കരിച്ച 'ദക്ഷിണ ഭവൻ' പദ്ധതിയിലെ ഏഴ് വീടുകളുടെ താക്കോൽദാനമാണ് മുണ്ടക്കയത്ത് പ്രൗഢ സദസ്സില്‍ ജംഇയ്യതുൽ ഉലമ സംസ്ഥാന പ്രസിഡന്റ് കെ.പി. അബൂബക്കർ ഹസ്‌റത്ത് നിർവഹിച്ചത്. ഉരുള്‍പൊട്ടലില്‍ പൂര്‍ണമായി വീടുകള്‍ നഷ്ടപ്പെട്ടവരെയും ഭൂരഹിതരായവരെയും ഉള്‍പ്പെടുത്തിയാണ് ഗുണഭോക്താക്കളെ നിര്‍ണയിച്ചത്. ബാക്കി വീടുകള്‍ രണ്ടുമാസത്തിനുള്ളില്‍ കൈമാറുമെന്ന് ഭവനപദ്ധതി ജനറല്‍ കണ്‍വീനര്‍ മൂവാറ്റുപുഴ സി.എ. മൂസാ മൗലവി അറിയിച്ചു. മാനവികതയാണ് ഇസ്ലാമിന്റെ മുഖമുദ്രയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അബൂബക്കര്‍ ഹസ്‌റത്ത് പറഞ്ഞു. ജാതിമത ചിന്തകള്‍ക്കപ്പുറം കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാൻ ഓരോ മുസ്ലിമും മുന്നോട്ടുവരണമെന്നും ദുരിതമേഖലയില്‍ ആശ്വാസം പകരുന്നവർ സമൂഹത്തിന് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജംഇയ്യതുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പദ്ധതിയുടെ ചെയർമാനുമായ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. ഭവനനിര്‍മാണ ധനസഹായ വിതരണം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ നിര്‍വഹിച്ചു. ജംഇയ്യതുല്‍ ഉലമ തിരുവനന്തപുരം ആര്‍.സി.സി കേന്ദ്രമായി പ്രവര്‍ത്തനമാരംഭിക്കുന്ന ദക്ഷിണ റിഹാബ് സെന്ററിന്റെ പ്രഖ്യാപനം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ് നിര്‍വഹിച്ചു. ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് മുത്തുക്കോയ തങ്ങള്‍ അനുഗ്രഹ പ്രഭാഷണവും സീനിയർ വൈസ് പ്രസിഡന്‍റ് എം.എം. ബാവ മൗലവി അങ്കമാലി ആമുഖപ്രഭാഷണവും നടത്തി. ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡന്‍റ് വി.എം. അബ്ദുല്ല മൗലവി ചന്തിരൂർ, എ.കെ. ഉമര്‍ മൗലവി, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് അസീസ് ബഡായില്‍, കാരാളി സുലൈമാന്‍ ദാരിമി, അബ്ദുല്റഹ്മാന് മൗലവി, പാങ്ങോട് ഖമറുദ്ദീന്‍ മൗലവി, എന്‍.കെ. അബ്ദുല്‍ മജീദ് മൗലവി, എം.പി. അബ്ദുല്‍ ഖാദര്‍ മൗലവി, മുഹമ്മദ് സക്കീര്‍, ഇ.എ. അബ്ദുല്‍നാസ്സിര്‍ മൗലവി, ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി, നസീര്‍ ഹാജി, ഡോ. മുഹമ്മദ് ഹനീഫ, കടക്കല്‍ ജുനൈദ്, ഹാജി മുസമ്മില്‍, ഒ. അബ്ദുല്റഹ്മാന് മൗലവി, എം.കെ. ഉമര്‍ മൗലവി, പി.പി. മുഹമ്മദ് ഇസ്ഹാഖ്, കെ.കെ. സുലൈമാന്‍ മൗലവി, കെ.എച്ച്. മുഹമ്മദ് മൗലവി, മന്‍സൂറുദ്ദീന്‍ റഷാദി, മീരാന്‍ മൗലവി, പി.എസ്. ഷഫീക്, കെ.ഇ. ഫരീദ്, പി.എം. അബ്ദുല്‍സലാം, പി.കെ. നാസ്സര്‍, പി.എ. ഇര്‍ഷാദ്, സുലൈമാന്‍ റാവുത്തര്‍, ജലീല്‍ കരുവാളിക്കല്‍, ജലാലുദ്ദീന്‍ മൗലവി, സഫീര്‍ഖാന്‍ മന്നാനി, അബ്ദുല്‍ഷുക്കൂര്‍ മൗലവി, വെച്ചൂച്ചിറ നാസിര്‍ മൗലവി, എസ്.എച്ച്. ത്വാഹ മൗലവി, സഫറുല്ല മൗലവി, പി.കെ. സുബൈര്‍ മൗലവി, ഷാജഹാന്‍ മൗലവി എന്നിവര്‍ സംസാരിച്ചു. KTG DHAKSHINA BHAVANAM INAGURATION(ALL EDTION) ഫോട്ടോ... 1 ദക്ഷിണ ഭവനപദ്ധതി സമർപ്പണം ദക്ഷിണ കേരള ജംയ്യതുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് കെ.പി. അബൂബക്കര്‍ ഹസ്‌റത്ത് നിര്‍വഹിക്കുന്നു 2. സമ്മേളന സദസ്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.