New വഖഫ് അഴിമതിയിൽ ആരോപണവിധേയർ രാജിവെക്കണം -മഹല്ല് ജമാഅത്ത് കൗൺസിൽ

ആലുവ: വഖഫ് അഴിമതിയിലെ ആരോപണവിധേയർ രാജിവെക്കണമെന്ന് മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സി.ഇ.ഒ ജമാലും ബന്ധപ്പെട്ട ബോർഡ് അംഗങ്ങളും രാജിവെച്ച് അന്വേഷണം നേരിടണം. കോടികളുടെ അഴിമതി കണ്ടെത്തിയ മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവുപ്രകാരം അന്വേഷണത്തിന് അനുമതി നൽകിയ സംസ്ഥാന സർക്കാറിനെ സമ്മേളനം അഭിനന്ദിച്ചു. അഖിലേന്ത്യ കോഓഡിനേറ്റർ ഡോ. ഉബൈസ് സൈനുല്ലാബ്‌ദീൻ ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് പ്രസിഡൻറ് അഡ്വ. മുഹമ്മദ് പുഴക്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ.എ. കരീം വിഷയം അവതരിപ്പിച്ചു. കെ.കെ.എസ്.എം. തങ്ങൾ പാവറട്ടി പതാക ഉയർത്തി. സാദത്ത് ഹമീദ്, ഷംഷാദ് റഹീം, ഹാഷിം അരിയിൽ, സിറാജുദ്ദീൻ മാലേത്ത്, ഇ. കമറുദ്ദീൻ, ഷംസുദ്ദീൻ കുഞ്ഞ്, ഫാറൂഖ്​ സഖാഫി, എച്ച്. നജീബ്​, ടി. മുഹമ്മദാലി, കെ. അബ്‌ദുല്ല, ടി.കെ. സലാം, സഹൽ ക്ലാരി, ഉവൈസ് അബൂബക്കർ, ജമീൽ, ജബ്ബാർ, ഇസ്മായിൽ ഫൈസി, ആസാദ്, ഹാരിസ് ബാഖവി, സമദ് വാഴക്കാല എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് പി. അബ്‌ദുൽ ഖാദർ സ്വാഗതവും സംസ്ഥാന സെക്രട്ടറി ജലീൽ പെരുമ്പളം നന്ദിയും പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റായി ഡോ. ഉബൈസ്​ സൈനുല്ലാബ്​ദീനെയും ജനറൽ സെക്രട്ടറിയായി പി.കെ.എ. കരീമിനെയും തെരഞ്ഞെടുത്തു. മറ്റ്​ ഭാരവാഹികൾ: ട്രഷറർ -പി. അബ്​ദുൽ ഖാദർ, സീനിയർ വൈസ്​ പ്രസിഡന്‍റുമാർ- അഡ്വ. പി.കെ. മുഹമ്മദ്​ പുഴക്കര, ഒ.വി. ജാഫർ, വൈസ്​ പ്രസിഡന്‍റുമാർ -കെ.കെ.എസ്​.എം​. തങ്ങൾ, സാദത്ത്​ ഹമീദ്, അൻവർ അബ്​ദുല്ല, ഷംഷാദ്​ റഹീം, അബ്​ദുൽ ഖാദർ മണക്കാട്, കെ. അബ്​ദുല്ല, കെ.ടി.എ. സമദ്, ടി.എം. അബ്​ദുൽ സലാം. സെക്രട്ടറിമാർ- എം. ഷംസുദ്ദീൻ കുഞ്ഞ്, അൻവർ സാദത്ത്, ഹാഷിം അരിയിൽ, ജലീൽ എസ്​. പെരുമ്പളത്ത്​, ടി.കെ. അബൂബക്കർ ഹാജി, മൂസ പടന്നക്കാട്, മുസ്തഫ നെന്മാറ. ക്യാപ്‌ഷൻ ekg yas2 mjc മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രതിനിധി സമ്മേളനം അഖിലേന്ത്യ കോഓഡിനേറ്റർ ഡോ. ഉബൈസ് സൈനുല്ലാബ്‌ദീൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.