new അർഷദ് മോഷണക്കേസ്​ പ്രതി; ഫ്ലാറ്റിൽ ലഹരി ഉപയോഗിച്ചതിന്‍റെ സൂചനകൾ -കമീഷണർ

കൊച്ചി: ഇൻഫോപാർക്കിലെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അർഷദ് മോഷണക്കേസിലും പ്രതിയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു. കൊണ്ടോട്ടിയിലെ ഒരു ജ്വല്ലറിയിൽ നടന്ന മോഷണക്കേസിൽ പ്രതിയായ ഇയാൾ മുങ്ങിനടക്കുകയായിരുന്നു. കൊച്ചിയിലെത്തിയതിനു പിന്നാലെയാണ് കൊലപാതകമുണ്ടായത്. സജീവ് കൃഷ്ണയുടെ മൃതദേഹം കണ്ടെടുക്കുമ്പോൾ രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ഫ്ലാറ്റിൽ ലഹരി ഉപയോഗം നടന്നതിന്‍റെ സൂചനകൾ ലഭിച്ചിട്ടുണ്ട്. മർദനത്തിലും ലഹരി ഉപയോഗത്തിലും കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തും. കൊലപാതകങ്ങൾ വർധിച്ചത് ഗൗരവത്തോടെയാണ് കാണുന്നത്. കൊച്ചിയിൽ മാത്രമല്ല, രാജ്യത്താകെ ഇത്തരമൊരു വർധനയുണ്ട്. പൊലീസ് പട്രോളിങ് ശക്തമാണ്. സി.സി ടി.വികൾ വർധിപ്പിക്കാനുള്ള നടപടികളെടുത്തിട്ടുണ്ട്. സി.സി ടി.വികളുടെ അറ്റകുറ്റപ്പണി നടത്തി കാര്യക്ഷമമാക്കണമെന്ന് എല്ലാ റെസിഡന്‍റ്​സ്​ അസോസിയേഷനുകളോടും ആവശ്യപ്പെടാറുണ്ട്. അസ്വാഭാവിക സംഭവങ്ങളോ വ്യക്തികളെയോ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന നിർദേശം നൽകിയിട്ടുള്ളതുമാണ്. സംഭവം നടന്ന ഫ്ലാറ്റിൽ മുൻ ദിവസങ്ങളിൽ വലിയ ​ഒച്ചപ്പാടുണ്ടായിട്ടുണ്ട്. പലരും വരുകയും പോവുകയുമൊക്കെ ചെയ്തതായാണ് അറിയുന്നത്. എന്നാൽ, ആരും പൊലീസിൽ റിപ്പോർട്ട്​ ചെയ്തില്ല. അസ്വാഭാവികമായി എന്തെങ്കിലും കണ്ട് റെസിഡന്‍റ്​സ്​ അസോസിയേഷനുകൾ വിവരം അറിയിച്ചാൽ അവിടെ പൊലീസ് റെയ്ഡ് നടത്തും. അതിലൂടെ ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കഴിയുമെന്നും കമീഷണർ മാധ്യമങ്ങളോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.