ആലുവ: ദേശീയപാതയിലെ കുഴികളടക്കുന്നതിന് ദുരന്ത നിവാരണത്തിന്റെ ഭാഗമായുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ജില്ല കലക്ടര്‍ ഉത്തരവ് നല്‍കുമെന്ന് മന്ത്രി പി. രാജീവ്. ദേശീയപാതയിലെ അറ്റകുറ്റപ്പണി നടത്തേണ്ടത് ദേശീയപാത അതോറിറ്റിയുടെ ഉത്തരവാദിത്തമാണ്. കുഴികള്‍ അടക്കാതിരുന്നത് ഗുരുതര വീഴ്ചയാണ്. പൊതുമരാമത്ത് വകുപ്പിന്റെ റോഡില്‍ ഇത്തരം സംഭവമുണ്ടായപ്പോള്‍ സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ പ്രത്യേകം വിളിച്ച് യോഗം ചേരാനും മന്ത്രി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇടുക്കി ഡാമിലെ റെഡ് അലർട്ടുമായി ബന്ധപ്പെട്ട് ആവശ്യമായ മുന്നൊരുക്കം എറണാകുളം ജില്ലയിൽ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.