പറവൂരിൽ ആരംഭിച്ച മുസ്രിസ് ഫ്ലവര്‍ഷോ ഉദ്ഘാടനം ചെയ്തശേഷം പ്രതിപക്ഷ നേതാവ്
വി.ഡി. സതീശന് പ്രദർശനം വീക്ഷിക്കുന്നു
പറവൂര്‍: മെട്രോ ട്രേഡ് ഫെയര്‍ ഫൗണ്ടേഷനും പന്തല്‍ ട്രേഡ് ഫെയര്‍ അസോസിയേറ്റ്സും സംയുക്തമായി സംഘടിപ്പിച്ച മുസ്രിസ് ഫ്ലവര്‍ഷോ പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്പേഴ്സൻ വി.എ. പ്രഭാവതി അധ്യക്ഷതവഹിച്ചു. വൈസ് ചെയര്മാന് എ.ജെ. രാജു, സജി നമ്പ്യത്ത്, ബീന ശശിധരന്, അനു വട്ടത്തറ, ഡി. രാജ്കുമാര്, ഗീത ബാബു, ഇ.ജി. ശശി, ജഹാംഗീര്‍ തോപ്പില്‍, രമേഷ് ഡി. കുറുപ്പ്, ഡെന്നി തോമസ്, ജെസി രാജു, എല്‍. മണി, എം. മഹേഷ്, പി.ജി. ബിനു, രാജു എന്നിവര്‍ സംസാരിച്ചു.
രാവിലെ 11 മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രദര്‍ശനം. വിദേശ രാജ്യങ്ങളില്‍നിന്നുള്ള പുഷ്പങ്ങള്‍ ഉള്‍പ്പെടെ വിവിധയിനം ചെടികളും മരുഭൂമിയില്‍ വളരുന്ന കള്ളിമുള്‍ചെടികളും (കാറ്റക്സ്) പ്രദര്‍ശനത്തിലുണ്ട്. പുരാവസ്തുക്കളുടെ പ്രദര്‍ശനവും റോബോട്ടിക് എക്സിബിഷനും ഫ്ലവര്‍ഷോയിലെ ശ്രദ്ധേയ കാഴ്ചകളാണ്.
ഭക്ഷ്യമേള, ഫാമിലി ഗെയിംഷോ എന്നിവയും പ്രദര്‍ശനത്തിന്റെ ഭാഗമായുണ്ട്. ദിവസവും കലാസന്ധ്യകളുമുണ്ടാകും. ഈമാസം 16വരെയാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.