മൂവാറ്റുപുഴ : തെരുവുനായയുടെ അക്രമണത്തിൽ 15 പേർക്ക് കടിയേറ്റു. വാളകം പഞ്ചായത്തിലെ മേക്കടമ്പ് മേഖലയിലാണ് തെരുവുനായ ആക്രമണമുണ്ടായത്. പേ പിടിച്ചതായി സംശയിക്കുന്ന തെരുവുനായയെ മണിക്കൂറുകൾക്ക് ശേഷം നാട്ടുകാർ തല്ലിക്കൊന്നു.
കുന്നക്കാൽ, സി.ടി.സി കവല, കടാതി എന്നിവിടങ്ങളിൽ ഉച്ചയോടെ ആരംഭിച്ച ആക്രമണത്തിലാണ് 15 ഓളം നാട്ടുകാർക്ക് കടിയേറ്റത്. നായകണ്ണിൽ കണ്ടവരെയെല്ലാം അക്രമിക്കുകയായിരുന്നു. ഉച്ചയോടെ കുന്നക്കാലിലാണ് ആദ്യ ആക്രമണം. പിന്നീട് സി.ടി.സി കവല, കടാതി എന്നിവിടങ്ങളിൽ അക്രമണം തുടർന്നു.
വൈകുന്നേരത്തോടെ നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊന്നു. തുടർന്ന്, പേ വിഷബാധ സ്ഥിരീകരിക്കുന്നതിനായി നായയുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി മണ്ണുത്തി മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. നായക്ക് പേ വിഷബാധ ഉണ്ടായിരുന്നോ എന്ന് പരിശോധനയിലൂടെ സ്ഥിരീകരിക്കും. ആക്രമണത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.