പ​ട​ക്ക​മെ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് വീ​ടി​ന്‍റെ ജ​ന​ൽ​ചി​ല്ല് ത​ക​ർ​ന്ന​നി​ല​യി​ൽ

വിജയാഹ്ലാദ പ്രകടനത്തിനിടെ വീട്ടിലേക്ക് പടക്കമെറിഞ്ഞു

മൂവാറ്റുപുഴ: ആഹ്ലാദപ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകന്‍റെ വീട്ടിലേക്ക് പടക്കമെറിഞ്ഞതായി പരാതി. ഒന്നാം വാർഡിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥിയുടെ ബൂത്ത് ഏജന്‍റായി പ്രവർത്തിച്ചിരുന്ന പുളിഞ്ചുവട് കവല പുതിയേടത്ത് അലിയുടെ വീട്ടിലേക്കാണ് പടക്കം എറിഞ്ഞത്. വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നു. നഗരസഭ ഒന്നാംവാർഡിൽനിന്ന് വിജയിച്ച സ്ഥാനാർഥിയുടെ ആഹ്ലാദപ്രകടനത്തിനിടെ പടക്കം എറിയുകയായിരുന്നു.

നഗരസഭ ഒന്നാം വാർഡിൽ കോൺഗ്രസ് റിബൽ സ്ഥാനാർഥിയായി മത്സരിച്ച കെ.കെ. സുബൈറായിരുന്നു വിജയിച്ചത്. രാവിലെ 8.45 ന് സ്ഥാനാർഥി വിജയിച്ച വിവരമറിഞ്ഞതിനു പിന്നാലെ വീട്ടിലെത്തിയ സംഘം പടക്കം എറിയുകയായിരുന്നു. പിന്നീട് വിജയാഹ്ലാദ പ്രകടനത്തിനിടയിലും പടക്കം എറിഞ്ഞു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. എന്നാൽ, ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലന്ന് കെ.കെ. സുബൈർ പറഞ്ഞു.

Tags:    
News Summary - Fireworks were thrown at the house during the victory celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.