വീട്ടിൽകയറി അയൽക്കാരിയുടെ അതിക്രമം; യുവതിക്ക് വെട്ടേറ്റു

മൂ​വാ​റ്റു​പു​ഴ: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​യ​ൽ​വാ​സി​യാ​യ വീ​ട്ട​മ്മ വാ​ഴ​യും ചെ​ടി​ക​ളും വെ​ട്ടി​ന​ശി​പ്പി​ച്ച​ത് ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​തി​ക്ക് വെ​ട്ടേ​റ്റു. അ​രി​വാ​ൾ​കൊ​ണ്ടു​ള്ള വെ​ട്ടി​ൽ കൈ​വി​ര​ൽ അ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​റാ​ടി പാ​റ​ത്ത​ട്ടാ​ലി​ലാ​ണ് സം​ഭ​വം.

കൊ​ച്ചു​കു​ടി സി​ജു​വി​െൻറ (30)കൈ​വി​ര​ലാ​ണ് അ​റ്റു​പോ​യ​ത്. ഇ​വ​രെ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വീ​ട്ടു​മു​റ്റ​െ​ത്ത​ ചെ​ടി​ക​ളും വാ​ഴ​യും മ​റ്റും വെ​ട്ടി​ന​ശി​പ്പി​ക്കു​ന്ന​ത്​ ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ സി​ജു​വി​നു​നേ​രെ​യും ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

ക​ഴു​ത്തി​നു നേ​രെ​യു​ള്ള വെ​ട്ട്​ ത​ട​ഞ്ഞ​താ​ണ്​ കൈ​വി​ര​ൽ അ​റ്റു​പോ​കാ​ൻ കാ​ര​ണം. വീ​ട്ട​മ്മ​ക്കെ​തി​രെ പൊ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന്​ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Tags:    
News Summary - Neighbors' abuse at home; The young woman was cut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.