അപകട വളവുകളുടെ എം.സി റോഡ്​

മൂവാറ്റുപുഴ : അപകടങ്ങൾ നിത്യ സംഭവമായി മാറിയ എം.സി റോഡിലെ അപകട വളവുകൾ നിവർത്തി പുനർനിർമിക്കണമെന്ന ആവശ്യം കടലാസിൽ ഒതുങ്ങി. പെരുമ്പാവൂർ-മൂവാറ്റുപുഴ -കൂത്താട്ടുകുളം റോഡിലെ അപകട വളവുകളാണ് യാത്രക്കാരുടെ ജീവന്​ ഭീഷണിയാകുന്നത്. മൂവാറ്റ​ുപുഴ തൃക്കളത്തൂർ കാവുംപടിയിലെ വളവും, മാറാടി ഉന്നക്കുപ്പവളവും നിവർത്തണമെന്ന ആവശ്യമാണുയരുന്നത്. ദിനേനയെന്നോണമാണ് ഇവിടങ്ങളിൽ അപകടങ്ങൾ നടക്കുന്നത്.

ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും തൃക്കളത്തൂർ കാവുംപടി വളവ് നിവർത്താൻ നടപടിയില്ല. രണ്ട് മുൻ എം.എൽ.എമാരുടെ ജന്മനാട്​ കൂടിയാണ് തൃക്കളത്തൂർ കാവുംപടി. കാവുംപടിയിലെ കൊടും വളവിനോട് ചേർന്നുള്ള കാവുംപടി ജങ്​ഷനിൽ വളവു മൂലം വാഹനങ്ങൾ വരുന്നു​െണ്ടന്നറിയാതെ റോഡ് മുറിച്ചു കടക്കുന്നവരും, കാവുംപടി - കുന്ന കുരുടിറോഡിൽ നിന്നും എം.സി റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുമെല്ലാം അപകടത്തിൽ പെടുന്നത് നിത്യ സംഭവമാണ്. പെരുമ്പാവൂർ ഭാഗത്തുനിന്നും അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾക്കും വളവു തിരിയുമ്പോഴാണ് തിരക്കേറിയ ജങ്​ഷൻ ഉ​െണ്ടന്ന വിവരം ശ്രദ്ധയിൽപെടൂ.

ഇതുമൂലം നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. ഒന്നര പതിറ്റാണ്ട് മുമ്പ് എം.സി റോഡ് നവീകരണത്തെ തുടർന്ന് അപകട മേഖലയായി മാറിയ തൃക്കളത്തൂർ കാവുംപടിയിലെ അപകടവളവിനെതിരെ അന്നേ നാട്ടുകാർ രംഗത്തു വന്നിരുന്നു. അന്താരാഷ്​ട്രനിലവാരത്തിൽ നിർമിച്ചുവെന്ന് അവകാശപ്പെട്ട റോഡിലെ ഏറ്റവും വലിയ അപകട മേഖലയായിരുന്നു ഇത്.

സർക്കാർ പുറമ്പോക്ക് അടക്കം സ്ഥല സൗകര്യമുണ്ടായിരുന്നിട്ടും ഇത് ഉപയോഗിക്കാതെയായിരുന്നു ഇവിടെ നിർമാണം നടത്തിയത്. പ്രതിഷേധങ്ങളെ തുടർന്ന് നടപടി ഉണ്ടാകുമെന്ന് അധികൃതർ ഉറപ്പു നൽകിയതല്ലാതെ ഒന്നും നടന്നില്ല.

വളവിലെ പുറമ്പോക്കിനു പുറമെ, വാട്ടർ അതോറിറ്റിയുടെ സ്ഥലം കൂടി ഉപയോഗപെടുത്തിയാൽ നല്ല വീതിയിൽ വളവു നിവർത്താം. എന്നാൽ, ഇതിനുള്ള ശ്രമങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. എം.സി റോഡിൽ ആറോളം സ്ഥലങ്ങളിൽ വളവുകൾ പ്രശ്നം സൃഷ്​ടിക്കുന്നുണ്ട്. രണ്ട് വർഷം മുമ്പ് നവീകരണം പൂർത്തിയാക്കിയ മൂവാറ്റുപുഴ - കോട്ടയം റൂട്ടിൽ ഉന്നക്കുപ്പ വളവടക്കം അപകടങ്ങളുടെ കേന്ദ്രമാണ്. ഇവിടെയും വളവു നിവർത്താൻ ഏറെ സൗകര്യമുണ്ട്​. നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്

നാട്ടുകാർ റോഡ് ഉപരോധം അടക്കമുള്ള സമരങ്ങൾ നടത്തിയിട്ടും സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കാൻ അധികാരികൾ തയാറായിട്ടില്ല. മൂവാറ്റുപുഴ കൂത്താട്ടുകുളം റോഡിൽ നിരവധി അപകട വളവുകളാണുള്ളത്. അടിസ്ഥാന സൗകര്യങ്ങളും ഫണ്ടും ഉണ്ടായിരുന്നിട്ടും പലവിധ താൽപര്യങ്ങൾ മൂലം പഴയ എം.സി റോഡിലെ വളവുകൾ പലതും അതേ പോലെ നിലനിർത്തി കെ.എസ്.ടി.പി. റോഡ് നിർമാണം പൂർത്തിയാക്കുകയായിരുന്നു.

Tags:    
News Summary - MC road of dangerous curves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.