താടി പരാമർശം; പ്രതിഷേധവുമായി സംഘടനകൾ

മൂവാറ്റുപുഴ: നഗരസഭ കൗൺസിൽ യോഗത്തിൽ ഇടതു കൗൺസിലർ നടത്തിയ താടി പരാമർശം വിവാദമായതിനു പിന്നാലെ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും വിഷയം ചൂടേറിയ വിമർശനങ്ങൾക്ക് വഴിവെച്ചു. വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് സി.പി.എം അംഗമായ കൗൺസിലർ പരാമർശം നടത്തിയത്. നഗരസഭ ജീവനക്കാരനായ ഹെൽത്ത് ഇൻസ്പെക്ടറുടെ നീട്ടി വളർത്തിയ താടിയെക്കുറിച്ചായിരുന്നു പരാമർശം.

താടി നീട്ടി വളർത്തി യൂനിഫോം ധരിച്ച് ജോലി ചെയ്യുന്ന മൂവാറ്റുപുഴയിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ ചിത്രം മൂന്നാഴ്ച മുമ്പ് സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇത് മൂവാറ്റുപുഴക്ക് നാണക്കേടായെന്നും ഇതിനെതിരെ നടപടി വേണമെന്നുമായിരുന്നു കൗൺസിലർ ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിലെ ഹോട്ടലുകളിൽ നടന്ന പരിശോധനകളെ തുടർന്നായിരുന്നു അന്ന് ചിലർ ഇദ്ദേഹത്തിന്റ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. എന്നാൽ, ഒരു സമുദായത്തെയും വ്യക്തിയെയും ആക്ഷേപിക്കുന്ന തരത്തിൽ ഒരു പരാമർശവും താൻ നടത്തിയിട്ടില്ലെന്ന് ഇടത് കൗൺസിലർ പറഞ്ഞു.

Tags:    
News Summary - Beard reference; Organizations in protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.