അക്ഷയ് ത​​െൻറ ഗീര്‍പശു കുട്ടിയോടൊപ്പം

മുയലുകള്‍ മുതൽ ഗീര്‍പശുവരെ: ഇവർ അക്ഷയ് സിജുവിന്‍റെ കളിക്കൂട്ടുകാർ

മൂവാറ്റുപുഴ: പഠനത്തോടൊപ്പം വളര്‍ത്തുമൃഗങ്ങളെയും പരിപാലിക്കാൻ സമയം കണ്ടെത്തുകയാണ് അക്ഷയ് സിജുവെന്ന പതിനാലുകാരൻ. മുളവൂര്‍ വത്തിക്കാന്‍ സിറ്റി പാട്ടുപാളപുറത്ത് പി.എൻ. സിജുവിന്‍റെയും വിനിതയുടെയും മകനായ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് മൃഗപരിപാലനം ഹരമാണ്.

വിവിധയിനം മുയലുകള്‍, ഗീര്‍പശു, വിവിധയിനം കോഴികള്‍, മത്സ്യങ്ങള്‍ എന്നിങ്ങനെ നിരവധിയിനങ്ങളുണ്ട് അക്ഷയ്ക്ക് സ്വന്തമായി. കുട്ടിക്കാലം മുതല്‍ മൃഗങ്ങളെ വളര്‍ത്തുന്നതില്‍ തൽപരനാണ്. പുതുപ്പാടി ഫാദര്‍ ജോസഫ് മെമ്മോറിയല്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.

കോഴി മുട്ട വിരിയിപ്പിക്കുന്നതിനായി ഇന്‍ക്യുബേറ്ററും വിരിയുന്ന കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന് ബ്രൂഡറും അക്ഷയ് സ്വന്തമായി വികസിപ്പിച്ചെടുത്തതാണ്. അമ്മയെ നഷ്ടമായ 22 ദിവസം പ്രായമായ ഗീര്‍പശുവിന്റെ കിടാവിനെ അക്ഷയിന്റെ സംരക്ഷയിലാണ് വളര്‍ത്തിയത്. സോവിയറ്റ് ചിഞ്ചില, വൈറ്റ് ജയന്റ്, വിവിധയിനം മുയല്‍ വര്‍ഗങ്ങളും ശേഖരത്തിലുണ്ട്. മത്സ്യങ്ങളെ വളര്‍ത്തുന്നതിനായി ആധുനിക രീതിയിലുള്ള കുളങ്ങള്‍, മുയല്‍ വളര്‍ത്തുന്നതിനായി അത്യാധുനിക സംവിധാനങ്ങളോടെയുള്ള കൂടുകള്‍ എന്നിവയെല്ലാം അക്ഷയ് വികസിപ്പിച്ചെടുത്തതാണ്. പിന്തുണയുമായി മാതാപിതാക്കളും സഹോദരന്‍ അഭിനവ സിജുവും മുത്തശ്ശി അമ്മിണിയുമുണ്ട്.

Tags:    
News Summary - Akshay Siju is a pet friend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.