നാസർ, സവാദ് മുഹമ്മദ്, നബേൽ അഹമ്മദ്
മട്ടാഞ്ചേരി: സഹോദരിയുടെ ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മട്ടാഞ്ചേരി പെട്ടിക്കാരൻ പറമ്പിൽ താമസിക്കുന്ന രജീഷിനെ (42) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഭാര്യ സഹോദരൻമാരായ മട്ടാഞ്ചേരി പെട്ടിക്കാരൻ പറമ്പിൽ താമസിക്കുന്ന നാസർ(56), സവാദ് മുഹമ്മദ്(48), മകൻ നബേൽ അഹമ്മദ്(26)എന്നിവർ അറസ്റ്റിലായത്.
ഞായറാഴ്ചയാണ് സംഭവം. രജീഷിന്റെ മകന്റെ ചികിത്സക്കായി പ്രതികൾ വൻതോതിൽ സഹായധനം പിരിച്ചിരുന്നു. ചികിത്സക്കിടെ കുട്ടി മരിക്കുകയും ചെയ്തിരുന്നു. പിരിവെടുത്ത പണം സംബന്ധിച്ച് രജീഷ് ചോദ്യം ചെയ്തു. ഇതേ തുടർന്ന് പ്രതികൾ രജീഷിന്റെ വീട്ടിലെത്തി ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ രജീഷ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിനുശേഷം പ്രതികൾ മെഡിക്കൽ ട്രസ്റ്റ് ഭാഗത്ത് ഉണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് ഇവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.മട്ടാഞ്ചേരി അസി.കമീഷണർ കെ.ആർ. മനോജ്, ഫോർട്ട്കൊച്ചി പൊലീസ് ഇൻസ്പെക്ടർ ആർ.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ. ഹരിശങ്കർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എഡ്വിൻ റോസ്, എ.ടി ശ്രീകുമാർ, പ്രവീൺ പണിക്കർ, പ്രിൻസൻ, സിവിൽ പൊലീസ് ഓഫിസർ ബേബി ലാൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.