കൊച്ചി: ഫെഫ്ക റൈറ്റേഴ്സ് യൂനിയൻ ‘ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ 2026’ സീസൺ-1 അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ‘കോവർട്ടി’, രണ്ടാമത്തെ ചിത്രമായി ‘ഓപ്പോണന്റ്’, മികച്ച വിനോദമൂല്യമുള്ള ചിത്രം ‘പ്രേമപലഹാരം’ എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. ടി.ജി. ആമോസാണ് (ഓപ്പോണന്റ്) മികച്ച സംവിധായകൻ. വിമൽ ഗോപാലകൃഷ്ണൻ, രോഹിൻ രവീന്ദ്രൻ നായർ (തിരക്കഥ, ചിത്രം - കോവർട്ടി), ശരത് അമ്പാട്ട് (മികച്ച കഥ, ചിത്രം -മെയ് ഡേ), സ്വപനിൽ എസ്സ്, സുനിൽ ആർ. ബോർക്കർ (മികച്ച ഛായാഗ്രാഹകർ -കോവർട്ടി), ആഷിഷ് ഉണ്ണികൃഷ്ണൻ -മികച്ച എഡിറ്റർ (ചിത്രം - പ്രേമ പലഹാരം), കിഷോർ റോഷിക് -മികച്ച നടൻ (ഓപ്പോണന്റ്), രജീഷ വിജയൻ -മികച്ച നടി (കോവർട്ടി), അനികേത് അനൂപ് -മികച്ച ബാലതാരം (ചിക്കൻ കറി) എന്നിവരാണ് അവാർഡ് ജേതാക്കൾ. മികച്ച ചിത്രത്തിന് ഒരുലക്ഷം രൂപയും രണ്ടാമത്തെ ചിത്രത്തിന് അമ്പതിനായിരം രൂപയും ശിൽപവും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം.
നസീം സ്വാബ -സംവിധാനം (പ്രേമ പലഹാരം), ശരത് അമ്പാട്ട് -തിരക്കഥ (മെയ് ഡേ), ശരത് രാഘവൻ -അഭിനയം (കെ.എൽ-13 ഒരു മെറ്റഡോറിയൻ യാത്ര), ഹെലൻ എലിസബത്ത് ജോർജ് -അഭിനയം (പ്രേമ പലഹാരം), വൈശാഖ് രാഘവൻ -അഭിനയം ബാലതാരം (കെ.എൽ-13 ഒരു മെറ്റഡോറിയൻ യാത്ര) എന്നിവർ പ്രത്യേക ജൂറി പുരസ്കാരങ്ങൾ നേടി.
പുരസ്കാരങ്ങൾ 18ന് വൈകീട്ടു മൂന്നിന് പരമാര റോഡിലുള്ള ഹോട്ടൽ ലൂമിനാറായിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. ജൂറി ചെയർമാൻ സംവിധായകൻ ബ്ലസിയാണ് അവാർഡുകൾ വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. അവാർഡ് നിർണയ സമിതിയിൽ സംവിധായകരായ ജിത്തു ജോസഫ്, അൻവർ റഷീദ്, തരുൺ മൂർത്തി, ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.