not proof over പുന്നമടക്ക് നിരാശക്കാലം പുന്നമടയുടെ ഓളത്തിനൊപ്പം സഞ്ചരിക്കേണ്ട നെഹ്റുട്രോഫി ജലമേള ആലപ്പുഴക്കാർക്ക് ആവേശവും ആരവുമാണ്. ഇക്കുറി ആഗസ്റ്റ് രണ്ടാംശനിയാഴ്ചയും ആർപ്പോ...ർറോ..വിളിയില്ലാതെ മത്സരം ഉപേക്ഷിക്കേണ്ടി വന്നതിൻെറ നിരാശയിലാണ് വള്ളംകളിപ്രേമികൾ. കോവിഡ് പ്രതിസന്ധിയിൽ തുടർച്ചയായ രണ്ടാംവർഷമാണ് നെഹ്റുട്രോഫി ജലമാമാങ്കം മുടങ്ങുന്നത്. വിനോദസഞ്ചാരമേഖലയുടെ മുന്നേറ്റത്തിന് വഴിയൊരുക്കാൻ 2019ൽ തുടക്കമിട്ട ചാമ്പ്യൻസ് ബോട്ട് ലീഗും വെള്ളത്തിലായി. നാലുവർഷമായി വള്ളംകളി നടത്തിപ്പ് അവതാളത്തിലാണ്. 2018 പ്രളയം മുതലാണ് വള്ളംകളിയുടെ സമയത്തിൽ കാര്യമായി മാറ്റമുണ്ടായത്. അന്ന് നവംബറിലേക്കാണ് മത്സരം മാറ്റി നടത്തിയത്. 2019ലും പ്രളയം ചതിച്ചതോടെ സി.ബി.എൽ രണ്ടാഴ്ച വൈകി ആഗസ്റ്റ് 31ന് നടത്തി. പിന്നീട് കോവിഡ് തീർത്ത പ്രതിസന്ധിയാണ് മത്സരം നഷ്ടമാക്കിയത്. മത്സരം നടക്കുന്നില്ലെങ്കിലും വള്ളങ്ങളുടെ പരിപാലനത്തിന് ലക്ഷങ്ങളാണ് ക്ലബുകളുടെ പോക്കറ്റിൽനിന്നിറങ്ങുന്നത്. ചുണ്ടൻവള്ളങ്ങൾ അറ്റകുറ്റപ്പണി നടത്തി നവീകരിച്ചില്ലെങ്കിൽ പിന്നീട് മത്സരത്തിന് ഇറങ്ങാൻ കഴിയാത്തവിധം ഉപയോഗശൂന്യമാകും. ജലോത്സവങ്ങൾ ഇല്ലാതായതോടെ ബോട്ട്ക്ലബുകാരും തുഴച്ചിലുകാരും പ്രതിസന്ധിയിലാണ്. സീസണിൽ ലഭിക്കേണ്ട വരുമാനത്തിന് പുറമേ ആവേശവും നിരാശയുമാണ് സമ്മാനിക്കുന്നത്. കുട്ടനാട്ടുകാരും പുറം നാട്ടുകാരുമായി ആയിരക്കണക്കിന് തുഴച്ചിൽകാർക്ക് മികച്ച വരുമാനം ലഭിച്ചിരുന്ന സീസൺ കൂടിയായിരുന്നു ഓണക്കാലം. 1952 ൽ ആദ്യ പ്രധാനമന്ത്രി ജവഹർലാൽനെഹ്റുവിനെ സ്വീകരിക്കാനാണ് മീനപ്പള്ളി വട്ടക്കായലിൽ ആദ്യമായി ജലോത്സവം നടത്തിയത്. അതിനുശേഷമാണ് ജലോത്സവം സ്ഥിരമായി നടത്തണമെന്ന നിർദേശത്തോടെ നെഹ്റു സ്വന്തം കൈയൊപ്പിട്ട വെള്ളിച്ചുണ്ടൻ വിജയികൾക്ക് സമ്മാനിക്കാൻ നൽകിയത്. 1954 മുതൽ പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി ജലോത്സവവും നെഹ്റുവിൻെറ മരണശേഷം നെഹ്റു ട്രോഫി ജലോത്സവവുമാണ് പുന്നമടക്കായലിൽ നടക്കുന്നത്. nehru trohy boat rice ആലപ്പുഴ പുന്നമട കായലിലെ നെഹ്റുട്രോഫി വള്ളംകളിയിൽനിന്ന് (ഫയൽചിത്രം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.