തൃപ്പൂണിത്തുറ: ഒടുവിൽ ആമചാടി തേവനായി സ്മൃതി മണ്ഡപം ഒരുങ്ങി. അവഗണനകളാല്‍ മാറ്റി നിര്‍ത്തപ്പെട്ട നവോത്ഥാന നായകനാണ് ആമചാടി തേവനെന്ന വൈക്കം സത്യഗ്രഹത്തിലെ നായകന്‍.
കെ.പി.സി.സി വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി നേതൃത്വത്തിലാണ് ആമചാടി ദീപില്‍ സ്മൃതി മണ്ഡപം പൂര്‍ത്തിയാക്കിയത്. ഒമ്പതു വര്‍ഷമായി വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചിരുന്ന ആമചാടി തേവന്റെ വസതിയില്‍ വൈദ്യുതി കണക്ഷന്‍ കഴിഞ്ഞ ദിവസം പുനഃസ്ഥാപിച്ചു. പുനരുദ്ധാരണത്തിന്റെ ഉത്തരവാദിത്തം എറണാകുളം ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഏറ്റെടുത്തതായി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
ആമചാടി തേവന്‍ താമസിച്ചിരുന്ന വീട് സ്മൃതി മണ്ഡപത്തോട് ചേര്‍ന്ന് തകർച്ചയിലാണ്. അത് പുനരുദ്ധാരണം നടത്തി സ്മാരകമായി നിലനിര്‍ത്താന്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചതായും 25ന് മുമ്പ് ഉദ്ഘാടനം ചെയ്യുമെന്നും ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി.പി. സജീന്ദ്രനും കണ്‍വീനര്‍ എം. ലിജുവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.