പിടിയിലായ മുഹമ്മദ് ഫാസിൽ ഉദ്യോഗസ്ഥർക്കൊപ്പം
അങ്കമാലി: ആലുവ മേഖലയിൽ കോളജ് വിദ്യാർഥികൾക്ക് കഞ്ചാവ് അടക്കം ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ സൂത്രധാരൻ കോഴിക്കോട് കുറ്റിക്കാട്ടൂർ തടപറമ്പിൽ സ്വദേശി മുഹമ്മദ് ഫാസിൽ പിടിയിൽ. അങ്കമാലി ഈസ്റ്റ് അങ്ങാടിഭാഗത്തുനിന്ന് ഇരുചക്രവാഹനത്തിൽ കടത്തിക്കൊണ്ട് വരുന്നതിനിടെയാണ് അങ്കമാലി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാളിൽനിന്ന് 1.200 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
മൊബൈൽ ഷോപ് നടത്തുന്നതിന്റെ മറവിലായിരുന്നു ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയിരുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.