അനീഷ്
കിഴക്കമ്പലം: ജോലി ചെയ്യുന്ന കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ മാനേജർ അറസ്റ്റിൽ. വളയൻചിറങ്ങര തളങ്ങാട്ടിൽ വീട്ടിൽ അനീഷിലനെയാണ് (42) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കമ്പനിയുടമ വിദേശത്ത് നിന്ന് പലതവണയായി അയച്ചതുകയും, കമ്പനി വക സാധനങ്ങൾ വിറ്റ് കിട്ടിയ തുകയും ഉൾപ്പടെ 43.25 ലക്ഷം തട്ടിയെടുക്കുകയായിരുന്നു.
കമ്പനിയിലെ ചില മെഷിനറികളും മറ്റും കടത്തി ഏലൂർ ഭാഗത്ത് റബർ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന സ്ഥാപനം ആരംഭിച്ചു. മെഷിനറികൾ വിറ്റതുക കമ്പനിയുടെ എം.ഡിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാതെ കമ്പനിയിൽ ഇയാൾക്ക് മാത്രം ഓപ്പറേറ്റ് ചെയ്യാവുന്ന അക്കൗണ്ടിലേക്ക് തുക മാറ്റി.
തുടർന്ന് അനീഷ് വിദേശത്തേക്ക് കടന്നു. ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ഇൻസ്പെക്ടർ സുനിൽ തോമസ് എസ്.ഐമാരായ കെ.വി. നിസാർ, പി.എസ്. കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.