ജെയിനി
പനങ്ങാട്: കെ.എസ്.ഇ.ബി ലൈൻമാനെയും സഹപ്രവർത്തകനെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പനങ്ങാട് കാമോത്ത് അമ്പലത്തിന് സമീപം ചിറ്റമനപ്പറമ്പിൽ വീട്ടിൽ ജെയിനിനെയാണ് (59) പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ കുമ്പളം ഭാഗത്തുള്ള വീട്ടിൽ വൈദ്യുതി തകരാർ പരിഹരിക്കാൻ ലൈൻമാനും വർക്കറും എത്തിയപ്പോൾ പ്രതി ഉദ്യോഗസ്ഥരെ വഴിയിൽ തടഞ്ഞുനിർത്തി സിമൻറ് കട്ടകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
2024 സെപ്റ്റംബർ 10ന് പ്രതിയുടെ വീട്ടിൽ ജോലിയുടെ ഭാഗമായി എത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ഒദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി ഇരുമ്പുവടി കൊണ്ട് ആക്രമിച്ചതിന് പ്രതിക്കെതിരെ മുമ്പ് കേസ് എടുക്കുകയും റിമാൻഡിലാകുകയും ചെയ്തിരുന്നു. ജാമ്യമെടുത്ത് പുറത്തിറങ്ങിയ ശേഷമാണ് പ്രതി വീണ്ടും സമാന കുറ്റകൃത്യം ചെയ്തത്. പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.