Posted On
date_range Updated On
date_range യുവതിയിൽനിന്ന് സ്വർണവും പണവും വാങ്ങി കബളിപ്പിച്ചയാൾ അറസ്റ്റിൽ
കാലടി: സുഹൃത്തായ യുവതിയിൽ നിന്ന് സ്വർണവും പണവും വാങ്ങി കബളിപ്പിച്ച യുവാവ് അറസ്റ്റിൽ. പായിപ്ര മരങ്ങാട്ട് താമസിക്കുന്ന കോതമംഗലം പുതുപ്പാടി മീമനാൽ വീട്ടിൽ ഷാലുവിനെയാണ് (35) കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയോട് വീട് ജപ്തിയിലാണെന്നും അച്ഛന് സുഖമില്ലെന്നും ഓപ്പറേഷൻ വേണമെന്നും പ്ലൈവുഡ് ബിസിനസ് തുടങ്ങണമെന്നും മറ്റും കളവുപറഞ്ഞ് പല തവണകളായി 60 പവൻ സ്വർണാഭരണങ്ങളും 12 ലക്ഷത്തോളം രൂപയും തിരിച്ചുതരാമെന്ന് പറഞ്ഞ് വാങ്ങുയായിരുന്നു. സ്വർണം കോതമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ പണയം വയ്ക്കുകയും പിന്നീട് വിൽക്കുകയും ചെയ്തു. ഈ പണം ബെറ്റിങ് ആപ്പുകളിൽ നിക്ഷേപിച്ചെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എസ്.എച്ച്.ഒ ആർഥി, ഇൻസ്പെക്ടർ ജയപ്രദീപ്. എസ്.ഐമാരായ നജീബ്, അജ്മൽ, എ.എസ്.ഐ ജിൻസൺ, സി.പി. ധനേഷ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.