Posted On
date_range Updated On
date_range മദ്യം വാങ്ങി നൽകാത്തതിന് യുവാവിനെ കുത്തി; രണ്ടുപേർ പിടിയിൽ
പള്ളുരുത്തി: ബാറിൽ വെച്ച് മദ്യം, പണം എന്നിവ നൽകാത്തതിന്‍റെ വൈരാഗ്യത്തിൽ പുറത്തിറങ്ങിയ യുവാവിനെ രണ്ടംഗ സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളുരുത്തി സ്വദേശി സജീർ ഇസ്മയിനാണ് (40) കുത്തേറ്റത്. സംഭവത്തിൽ പള്ളുരുത്തി സ്വദേശികളായ കെ.ജെ. പ്രിൻസ് (32), ഗോകുൽ (28) എന്നിവരെ പൊലീസ് പിടികൂടി. വ്യാഴാഴ്ച ഉച്ചയോടെ പള്ളുരുത്തി നമ്പ്യാപുരം എ.ടി.എച്ച് ബാറിന് സമീപത്തായിരുന്നു സംഭവം. സജീറിനെ ഇരുവരും ചേർന്ന് തടഞ്ഞു നിർത്തുകയും പ്രതികളിലൊരാൾ വട്ടം പിടിക്കുകയും മറ്റേയാൾ മടിയിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നു. വയറിനും കഴുത്തിനുമാണ് മുറിവേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.