മ​ല​യി​ടം തു​രു​ത്ത് പ​ര്യ​ത്ത് ഉ​ന്ന​തി: ഹ​ര​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കി​ഴ​ക്ക​മ്പ​ലം: മ​ല​യി​ടം​തു​രു​ത്ത് പ​ര്യ​ത്തു കാ​വ് ഏ​ഴ് ദ​ലി​ത് കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ട്ട് കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി ഹൈ​കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. ഭൂ​മി​യു​ടെ അ​വ​കാ​ശം ത​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച പെ​രു​മ്പാ​വൂ​ർ മു​ൻ​സി​ഫ് കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ല​യി​ടം തു​രു​ത്ത് ക​ണ്ണാ​ട്ട് വീ​ട്ടി​ൽ സു​ഭ​ദ്ര​യും അ​ബി​ക​യും ന​ൽ​കി​യ ഹ​ര​ജി​യാ​ണ് ഹൈ​കോ​ട​തി മു​മ്പാ​കെ​യു​ള്ള​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 19 ന് ​ഹ​ര​ജി പ​രി​ഗ​ണി​ച്ച ഹൈ​കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് പെ​രു​മ്പാ​വൂ​ർ മു​ൻ​സി​ഫ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. എ​ന്നാ​ൽ അ​ഡ്വ. ക​മീ​ഷ​ൻ പൊ​ലീ​സു​മാ​യി ഒ​ഴി​പ്പി​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ക​യും പൊ​ലീ​സി​നെ പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു. തി​ങ്ക​ളാ​ഴ്​​ച ഹ​ര​ജി കോ​ട​തി പ​രി​ഗ​ണി​ക്കു​മ്പോ​ൾ അ​തി​ൽ സ​ർ​ക്കാ​റും ക​ക്ഷി​യാ​കും. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് സ​മ​യം നീ​ട്ടി ചോ​ദി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ദേ​ശി​ക്കു​ന്ന​ത്.

ഇ​തി​ന​കം മ​ന്ത്രി റോ​ജി എം. ​ജോ​ണി​ന്‍റെ​യും വി.​പി. സ​ജീ​ന്ദ്ര​ൻ എ.​എ​ൽ.​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ല​ക്ട​റേ​റ്റി​ൽ ഏ​ഴ് കു​ടും​ബാ​ഗ​ങ്ങ​ളു​മാ​യും പ​രാ​തി​ക്കാ​രു​മാ​യി ഒ​ന്നാം വ​ട്ട ച​ർ​ച്ച ന​ട​ത്തി. ദ​ലി​ത് കു​ടും​ബ​ങ്ങ​ളെ വ​ഴി​യാ​ധാ​ര​മാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല​ന്ന് എം.​എ​ൽ.​എ​യും മ​ന്ത്രി​യും ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഭൂ​വു​ട​മ​ക​ളും ഉ​ന്ന​തി നി​വാ​സി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി ആ​ർ​ക്കും പ​രി​ക്കി​ല്ലാ​ത്ത രൂ​പ​ത്തി​ൽ കോ​ട​തി​ക്ക് പു​റ​ത്ത് വ​ച്ച് പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക. എ​ന്നി​ട്ടും പ​രി​ഹാ​ര​മാ​വാ​തി​രി​ക്കു​ക​യും കോ​ട​തി വി​ധി ഉ​ന്ന​തി നി​വാ​സി​ക​ൾ​ക്ക് എ​തി​രാ​വു​ക​യും ചെ​യ്താ​ൽ പു​ന​ര​ധി​വാ​സ​ത്തെ കു​റി​ച്ചും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കും. വി.​പി. സ​ജീ​ന്ദ്ര​ൻ എം.​എ​ൽ.​എ പ​ര്യ​ത്ത് ഉ​ന്ന​തി​യി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ സ​ന്ദ​ർ​ശി​ച്ച് സ​ർ​ക്കാ​ർ കൈ​വി​ടി​ല്ലെ​ന്ന് കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ണ്ടും ഉ​റ​പ്പ് ന​ൽ​കി. 

Tags:    
News Summary - Malaidam Turuthu case raised: Haraji to consider today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.