കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ ഗ്രന്ഥശാലകളും കൈകോർക്കുന്നു

മൂവാറ്റുപുഴ: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം ഗ്രന്ഥശാലകളും കൈകോർക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ ഗ്രന്ഥശാലകളിൽനിന്ന്​ കഴിയുന്ന രീതിയിൽ സംഭാവന സമാഹരിച്ചു നൽകുന്നതോടൊപ്പം ഗ്രന്ഥശാലതല കോവിഡ് കർമസേന സന്നദ്ധ പ്രവർത്തനവും സംഘടിപ്പിക്കും.

ഫണ്ട് സമാഹരണത്തി​െൻറ ഉദ്ഘാടനം പാമ്പാക്കുട പബ്ലിക് ലൈബ്രറിയുടെ 4000 രൂപയുടെ ചെക്ക് പ്രസിഡൻറ്​‌ സി.ടി. ഉലഹന്നാൻ മാസ്​റ്ററിൽനിന്ന്​ ഏറ്റുവാങ്ങി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ്​‌ ജോഷി സ്കറിയ നിർവഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ല ജോയൻറ്​ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി, താലൂക്ക് ജോയൻറ്​ സെക്രട്ടറി വിജയൻ മാസ്​റ്റർ, ജില്ല കൗൺസിൽ അംഗങ്ങളായ കെ.കെ. ജയേഷ്, കെ.എൻ. മോഹനൻ, ഡോ. രാജി കെ. പോൾ, താലൂക്ക് എക്സിക്യൂട്ടിവ് അംഗങ്ങളായ സിന്ധു ഉല്ലാസ്, ജസ്​റ്റിൻ ജോസ്, വി.ടി. യോഹന്നാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Covid 19 Preventive measures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.