പെരുമ്പാവൂര്‍: മൂന്നര മാസത്തിനുള്ളില്‍ മൂന്നിരട്ടി സംരംഭങ്ങളുമായി വ്യവസായ മേഖലയില്‍ കുതിച്ച് കുന്നത്തുനാട് താലൂക്ക്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 505 പുതിയ സംരംഭ യൂനിറ്റാണ് താലൂക്ക് പരിധിയില്‍ ആരംഭിച്ചത്. സര്‍ക്കാറിന്റെ ഒരു വര്‍ഷം 1,00,000 സംരംഭം പദ്ധതിയുടെ ഭാഗമായാണ് നേട്ടം കരസ്ഥമാക്കാനായത്.
വടവുകോട് ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ആറ് ഗ്രാമപഞ്ചായത്തുകളിലുമായാണ് ഏറ്റവുമധികം സംരംഭങ്ങള്‍ ആരംഭിച്ചത്. മൂന്ന് മാസത്തിനകം ഇവിടെ 205 യൂനിറ്റ് തുടങ്ങിയപ്പോള്‍ കൂവപ്പടിയില്‍ 127ഉം വാഴക്കുളം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളായ വാഴക്കുളം, കിഴക്കമ്പലം, വെങ്ങോല എന്നിവിടങ്ങളിലായി 126 സംരംഭവും ആരംഭിച്ചു. ഇതിനു പുറമെ പെരുമ്പാവൂര്‍ നഗരസഭയില്‍ 48 സംരംഭം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. സംരംഭക വര്‍ഷമായി ആചരിക്കുന്ന 2022-23 സാമ്പത്തിക വര്‍ഷം താലൂക്ക് പരിധിയില്‍ 2109 പുതിയ സംരംഭം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ വെങ്ങോലയിലാണ് കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചത്. ഇവിടെ 58 സംരംഭം തുടങ്ങിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള കുന്നത്തുനാട് പഞ്ചായത്തില്‍ 49 സംരംഭമാണ് പുതുതായി ആരംഭിച്ചത്. കിഴക്കമ്പലം 25, വാഴക്കുളം 43, മഴുവന്നൂര്‍ 22, തിരുവാണിയൂര്‍ 40, ഐക്കരനാട് 28, പൂതൃക്ക 36, പുത്തന്‍കുരിശ് 29, മുടക്കുഴ 18, വേങ്ങൂര്‍ 17, അശമന്നൂര്‍ 21, രായമംഗലം 29, ഒക്കല്‍ 21, കൂവപ്പടി 21 എന്നിങ്ങനെയാണ് താലൂക്ക് പരിധിയിലെ മറ്റു ഗ്രാമപഞ്ചായത്തുകളില്‍ ഏപ്രില്‍ മുതല്‍ പുതുതായി ആരംഭിച്ച സംരംഭങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.