കുട്ടമ്പുഴയിൽ കാർ പോർച്ചിൽ കണ്ട രാജവെമ്പാല

കുട്ടമ്പുഴയിൽ കൂറ്റൻ രാജവെമ്പാലയെ പിടികൂടി

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ​യി​ൽ കൂ​റ്റ​ൻ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. കു​ട്ട​മ്പു​ഴ അ​ട്ടി​ക്ക​ളം ഭാ​ഗ​ത്ത് മാ​ളി​യേ​ക്കു​ടി ര​വി​യു​ടെ വീ​ടി​െൻറ കാ​ർ പോ​ർ​ച്ചി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ രാ​ജ​വെ​മ്പാ​ല​യെ ക​ണ്ട​ത്. ഉ​ട​ൻ വ​നം വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ചു.

പൂ​യം​കു​ട്ടി ഫോ​റ​സ്​​റ്റ് സ്​​റ്റേ​ഷ​നി​ലെ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ത്തി​യെ​ങ്കി​ലും പാ​മ്പി​നെ പി​ടി​ക്കാ​നാ​യി​ല്ല. ഉ​ച്ച​ക്ക്​ ഒ​ന്നോ​ടെ കോ​ട​നാ​ടു​നി​ന്ന്​ പ്രൊ​ട്ട​ക്​​ഷ​ൻ ഫോ​ഴ്സി​ലെ സെ​ക്​​ഷ​ൻ ഫോ​റ​സ്​​റ്റ് ഓ​ഫി​സ​റും പാ​മ്പു​പി​ടി​ത്ത​ക്കാ​ര​നു​മാ​യ ജെ.​ബി. സാ​ബു എ​ത്തി. ഇ​തി​നി​െ​ട രാ​ജ​വെ​മ്പാ​ല തൊ​ട്ട​ടു​ത്ത കൊ​േ​ക്കാ മ​ര​ത്തി​ൽ ക​യ​റി. ഇ​വി​ടെ​നി​ന്ന്​ സാ​ബു പാ​മ്പി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

11 അ​ടി നീ​ള​മു​ള്ള രാ​ജ​വെ​മ്പാ​ല ആ​ൺ ഇ​ന​ത്തി​ൽ​പ്പെ​ട്ട​താ​ണ്. വീ​ടു​ക​ളി​ൽ എ​ത്താ​നു​ള്ള ക​ര​ണം ചൂ​ട്​ കൂ​ടി​യ​തു​കൊ​െ​ണ്ടാ ഇ​ര തേ​ടി എ​ത്തി​യ​തോ ആ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് വ​നം വ​കു​പ്പ്.

പാ​മ്പി​നെ കോ​ട​നാ​ട് ഫോ​റ​സ്​​റ്റ് ഓ​ഫി​സി​ലേ​ക്ക് കൊ​ണ്ടു​പോ​യി അ​വി​ടെ​യു​ള്ള റ​സ്ക്യു സെൻറ​റി​ൽ എ​ത്തി​ച്ച​തി​ന് ശേ​ഷം പി​ന്നീ​ട് മ​ല​യാ​റ്റൂ​ർ വ​ന​മേ​ഖ​ല​യി​ലെ ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്നു​വി​ടു​മെ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Tags:    
News Summary - big king cobra captured from kuttambuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.