ഭഗവതിയമ്മ
പള്ളുരുത്തി: കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരിയായ വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. തമിഴ്നാട് പൊള്ളാച്ചി ജ്യോതി നഗറിൽ ഭഗവതിയമ്മയാണ് (22) പിടിയിലായത്.
ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. പെരുമ്പടപ്പ് സ്വദേശിനിയായ ബേബിയെന്ന വീട്ടമ്മയുടെ നാല് പവൻ വരുന്ന മാലയാണ് ഇവർ തട്ടിയെടുക്കാൻ ശ്രമിച്ചത്. വീട്ടമ്മ തുറവൂരിൽനിന്ന് മടങ്ങി വരവെ ബസിൽനിന്ന് ഇറങ്ങുമ്പോൾ തിരക്കുണ്ടാക്കി പിന്നിൽനിന്ന് മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.
വീട്ടമ്മ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ബസിൽനിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.