വെൽഫെയർ പാർട്ടി മണ്ഡലം പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു
മട്ടാഞ്ചേരി: സുപ്രീംകോടതിയുടെ സവർണ സംവരണ വിഷയത്തിലെ വിധിയോട് തമിഴ്നാട് സർക്കാർ സ്വീകരിച്ച നിലപാട് കേരളത്തിന് മാതൃകയാണെന്ന് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം, കോൺഗ്രസ്, സി.പി.ഐ, മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികൾ പങ്കാളികളായ ഈ ഇടപെടൽ കേരളത്തിലും രൂപപ്പെടുത്തി ആർ.എസ്.എസ് അജണ്ടകൾക്കെതിരായ നീക്കത്തിന്റെ മുൻനിരയിൽ നിലകൊള്ളണമെന്നും അതിന് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ കൗൺസിൽ അംഗം പി. ലുഖ്മാൻ, ജില്ല കമ്മിറ്റി അംഗങ്ങളായ അഡ്വ. സഹീർ മനയത്ത്, നസീർ കൊച്ചി, ജാസ്മിൻ സിയാദ് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എം. ആഷിക് അധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി പി.ബി. കബീർ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: കെ.എം. ആഷിഖ് (പ്രസി), താഹിർ അനസ് (സെക്ര), ഷബ്ന (ട്രഷ), സി.എ. നസീർ (വൈസ് പ്രസി), സി.കെ. നവാസ് (അസി. സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.