അബൂബക്കര്‍ സിദ്ദീഖ്, സ്മിഷ
പെരുമ്പാവൂര്‍: ഔഷധി ജങ്ഷനിലെ ലോഡ്ജില്‍ നിന്ന് എം.ഡി.എം.എയുമായി രണ്ടുപേരെ പിടികൂടി. ആലുവ കുട്ടമശേരി കുന്നപ്പിള്ളി വീട്ടില്‍ അബൂബക്കര്‍ സിദ്ദീഖ് (42), കീഴ്മാട് പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ സ്മിഷ (31) എന്നിവരെയാണ് പെരുമ്പാവൂര്‍ എ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ജില്ല പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
അഞ്ച് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ചെറിയ പൊതികളിലാക്കി 1000 രൂപ നിരക്കിലായിരുന്നു കച്ചവടം. അബൂബക്കര്‍ സിദ്ദീഖിനെതിരെ ആലുവ, പെരുമ്പാവൂര്‍ സ്റ്റേഷനുകളിലായി അഞ്ച് മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ ഡിസംബറിലും ഒരു ഗ്രാം എം.ഡി.എം.എയുമായി പ്രത്യേക അന്വേഷണസംഘം പിടികൂടിയിരുന്നു. 72 ദിവസം ജയിലില്‍ കഴിഞ്ഞശേഷം മാര്‍ച്ച് ഒന്നിനാണ് പുറത്തിറങ്ങിയത്.
പെരുമ്പാവൂര്‍ എ.എസ്.പി ശക്തിസിങ് ആര്യ, ഇന്‍സ്പെക്ടര്‍ ടി.എം. സൂഫി, എസ്.ഐമാരായ പി.എം. റാസിഖ്, ജോഷി തോമസ്, എ.എസ്.ഐമാരായ പി.എ. അബ്ദുല്‍ മനാഫ്, റെനി, സീനിയര്‍ സി.പി.ഒമാരായ ടി.എ. അഫ്സല്, വര്‍ഗീസ് വേണാട്ട്, ബെന്നി ഐസക്, ബേസില്‍, സിബിന് സണ്ണി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.