കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ തി​രു​ത​ക്ക​റി​യും വെ​ള്ള​യ​പ്പ​വും വി​ള​മ്പി​യ​​പ്പോ​ൾ

തിരുതക്കറിയും വെള്ളയപ്പവും വിളമ്പി കോൺഗ്രസുകാർ

മട്ടാഞ്ചേരി: തൃക്കാക്കരയിൽ ഉമ തോമസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചതി‍െൻറ ആഹ്ലാദത്തിൽ തിരുതക്കറിയും വെള്ളയപ്പവും സൗജന്യമായി വിളമ്പി. കൊച്ചി നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കപ്പലണ്ടിമുക്ക് ജങ്ഷനിൽനിന്ന് തുടങ്ങിയ പ്രകടനത്തിനു ശേഷമാണ് തിരുതക്കറിയും അപ്പവും ചുള്ളിക്കലിൽ വിളമ്പിയത്. ജില്ല ജനറൽ സെക്രട്ടറി കെ.എം. റഹിം ഭക്ഷണവിതരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് പി.എച്ച്. നാസർ അധ്യക്ഷത വഹിച്ചു.

എം.എ. മുഹമ്മദാലി, എ.എം. അയൂബ്, ആർ. ദിനേശ് കമ്മത്ത്, ആന്‍റണി കുരീത്തറ, ബാസ്റ്റിൻ ബാബു, ഷൈല തദേവുസ്, കെ.എ. മനാഫ്, പി.എം. അസ്ലം, പി.ഡി. വിൻസന്‍റ്, സി.എ. ഷമീർ, പി.എസ്. ശംസു, എം.ജി. ആന്‍റണി എന്നിവർ സംസാരിച്ചു.

സ്ഥാനാർഥികൾക്ക് സ്വന്തം ബൂത്തിൽ ലീഡ്

കൊ​ച്ചി: യു.​ഡി.​എ​ഫ്, എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് സ്വ​ന്തം ബൂ​ത്തു​ക​ളി​ൽ ലീ​ഡ്. പാ​ലാ​രി​വ​ട്ട​ത്തെ 50ആം ​ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്ത യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​മ തോ​മ​സി​ന് 211 വോ​ട്ടി​ന്‍റെ ലീ​ഡാ​ണ്​ ല​ഭി​ച്ച​ത്. വാ​ഴ​ക്കാ​ലാ​യി​ലെ 140ആം ​ന​മ്പ​ർ ബൂ​ത്തി​ലെ വോ​ട്ട​റാ​യി​രു​ന്ന എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ ​ജോ​സ​ഫി​ന് ഇ​തേ ബൂ​ത്തി​ൽ 54 വോ​ട്ടി​ന്‍റെ ലീ​ഡും ല​ഭി​ച്ചു.

തെര​ഞ്ഞെടുപ്പുഫലം ഇടതുപക്ഷ രാഷ്ട്രീയത്തി‍െൻറ പരാജയമല്ല - എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്)

തൃ​പ്പൂ​ണി​ത്തു​റ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം ഇ​ട​തു രാ​ഷ്ട്രീ​യ​ത്തി‍െൻറ പ​രാ​ജ​യ​മ​ല്ലെ​ന്നും ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളു​ടെ ഉ​പാ​സ​ക​രാ​യ ഭ​ര​ണ​പ​ക്ഷ​ത്തി‍െൻറ ന​ട​പ​ടി​ക​ൾ​ക്കെ​തി​രാ​യ വി​ധി​യെ​ഴു​ത്താ​ണെ​ന്നും എ​സ്.​യു.​സി.​ഐ (ക​മ്യൂ​ണി​സ്റ്റ്) ജി​ല്ല സെ​ക്ര​ട്ട​റി ടി.​കെ. സു​ധീ​ർ​കു​മാ​ർ പ​റ​ഞ്ഞു. ജ​ന​വി​ധി​യി​ൽ​നി​ന്ന്​ പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്നി​ല്ലെ​ങ്കി​ൽ ബം​ഗാ​ളി​ലെ അ​വ​സ്ഥ​യാ​കും ഇ​ക്കൂ​ട്ട​രെ കാ​ത്തി​രി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Thrikkakara by-election news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.