ആരവമടങ്ങി; ഇനി കാര്യത്തിലേക്ക് ‘കിരീടധാരണം’ 21ന്

കൊച്ചി: വിജയാഘോഷവും ആരവവും അടങ്ങി, ഇനി അധികാരത്തിന്‍റെ തലപ്പത്തേക്ക്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞതോടെ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്താനുള്ള നടപടികള്‍ക്ക് ജില്ലയിൽ ഒരുക്കം തുടങ്ങി. എല്ലായിടത്തും തദ്ദേശ സ്ഥാപനങ്ങളിൽ ഡിസംബര്‍ 21ന് അംഗങ്ങള്‍ അധികാരമേല്‍ക്കും. 2219 പേരാണ് ജില്ലയിൽ സത്യപ്രതിജ്ഞക്ക് തയാറെടുക്കുന്നത്. ജില്ല പഞ്ചായത്ത്, കൊച്ചി കോർപറേഷൻ, 14 ബ്ലോക്ക് പഞ്ചായത്തുകൾ, 13 നഗരസഭകൾ, 82 ഗ്രാമ പഞ്ചായത്തുകൾ എന്നിങ്ങനെയാണ് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ.

21ന് രാവിലെ 10ന് ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലും നഗരസഭകളിലും നടപടികള്‍ ആരംഭിക്കും. കോര്‍പറേഷനില്‍ 11.30നാണ് ചടങ്ങുകള്‍ നടക്കുക. അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുമെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ അറിയിപ്പ് ഈ യോഗത്തില്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെ സെക്രട്ടറി വായിക്കണം. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ തെരഞ്ഞെടുപ്പിന് നിയോഗിച്ച വരണാധികാരി ആയിരിക്കും ഭരണ സാരഥികളുടെ തെരഞ്ഞെടുപ്പ് നടത്തുക. ആദ്യയോഗം ചേര്‍ന്നതിന്റെ മിനിറ്റ്സ് സെക്രട്ടറി സൂക്ഷിക്കേണ്ടതാണ്‌.

സത്യപ്രതിജ്ഞാദിവസം ചെയ്യാൻ കഴിയാത്ത അംഗത്തിന് അവര്‍ അതത്‌ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ തെരഞ്ഞെടുക്കപ്പെട്ട് അധ്യക്ഷന്‍മാര്‍ മുമ്പാകെ വേണം പിന്നീട് സത്യപ്രതിജ്ഞ ചെയ്യാൻ. ഇത്തരത്തിൽ പ്രതിജ്ഞ ചെയ്യാത്തവർക്ക് ഏതെങ്കിലും യോഗനടപടികളില്‍ പങ്കുകൊള്ളുന്നതിനോ യോഗങ്ങളില്‍ വോട്ട്‌ ചെയ്യുന്നതിനോ അവകാശമുണ്ടായിരിക്കില്ല. ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിജ്ഞയെടുക്കല്‍ ചടങ്ങുകള്‍ ഏകോപിപ്പിച്ച്‌ നടപ്പാക്കുന്നതിന്റെ പൊതു മേല്‍നോട്ടം അതത്‌ കലക്ടര്‍മാര്‍ക്കായിരിക്കും.

തദ്ദേശ തലവൻമാരുടെ തെരഞ്ഞെടുപ്പ് 26നും 27നും

കൊച്ചി: കോര്‍പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയർ, നഗരസഭ ചെയര്‍മാന്‍, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ഡിസംബര്‍ 26ന് നടക്കും. മേയർ, ചെയർമാൻ തെരഞ്ഞെടുപ്പ്‌ രാവിലെ 10.30നും ഡെപ്യൂട്ടി, വൈസ് പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ഉച്ചക്ക് 2.30നുമാണ് നടത്തുക. ഗ്രാമ പഞ്ചായത്ത്‌/ബ്ലോക്ക്‌ പഞ്ചായത്ത്‌/ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 27ന് രാവിലെ 10.30നും വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്‌ അന്നേ ദിവസം ഉച്ചക്ക് 2.30നുമാണ് നടത്തുക. തെരഞ്ഞെടുപ്പ്‌ കമീഷന്‍ നിശ്ചയിച്ചിട്ടുള്ള തീയതിയിലും സമയത്തും ഗ്രാമ പഞ്ചായത്ത്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ അതത്‌ പഞ്ചായത്തുകളുടെ വരണാധികാരികള്‍ നടത്തേണ്ടതാണ്‌.

ജി​ല്ല, ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, കോ​ര്‍പ​റേ​ഷ​ന്‍, ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ദ്യ അം​ഗ​ത്തെ സ​ത്യ പ്ര​തി​ജ്ഞ/​ദൃ​ഢ​പ്ര​തി​ജ്ഞ ചെ​യ്യി​ക്കു​ന്ന​ത് അ​ത​തി​ട​ങ്ങ​ളി​ലെ വ​ര​ണാ​ധി​കാ​രി ആ​യി​രി​ക്കും. കോ​ര്‍പ​റേ​ഷ​നി​ൽ ജി​ല്ല ക​ല​ക്ട​റാ​ണ്‌ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യി​ക്കേ​ണ്ട​ത്‌. ഏ​റ്റ​വും പ്രാ​യം കൂ​ടി​യ അം​ഗ​ത്തെ​യാ​യി​രി​ക്കും വ​ര​ണാ​ധി​കാ​രി ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യി​ക്കു​ന്ന​ത്. ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ വ​ര​ണാ​ധി​കാ​രി​യു​ള്ള ന​ഗ​ര​സ​ഭ കൗ​ണ്‍സി​ലി​ല്‍ പ്ര​ത്യേ​കം നി​യോ​ഗി​ക്ക​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി ആ​യി​രി​ക്കും ഇ​ത് നി​ര്‍വ​ഹി​ക്കു​ക. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ അം​ഗ​ങ്ങ​ളെ​യും ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത അം​ഗം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യി​ക്ക​ണം. സ​ത്യ​പ്ര​തി​ജ്ഞ ക​ഴി​ഞ്ഞ്​ അം​ഗ​ങ്ങ​ളു​ടെ ആ​ദ്യ യോ​ഗം ഉ​ട​ന്‍ ചേ​ര​ണം. ഈ ​യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക ആ​ദ്യം പ്ര​തി​ജ്ഞ ചെ​യ്ത അം​ഗ​മാ​യി​രി​ക്കും.

Tags:    
News Summary - The noise has stopped; now to the time of coronation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.