അപകടഭീതി ഉയർത്തി തകർന്ന പുലിമുട്ട്; ഫോട്ടോ ഷൂട്ടിനിടെ യുവാവ് തെന്നിവീണു

ഫോർട്ട്കൊച്ചി: മഹാത്മാഗാന്ധി കടപ്പുറം കാണാൻ എത്തുന്ന സഞ്ചാരികർക്ക് അപകട ഭീതി ഉയർത്തി തകർന്ന പുലിമുട്ടുകൾ. വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയെത്തിയ സഞ്ചാരികളിൽ തമിഴ്നാട് സ്വദേശിയായ ഒരാൾ ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ തെന്നി വീണു. വീഴുന്നതിനിടയിൽ പാറക്കല്ലിൽ പിടുത്തം കിട്ടിയതിനാൽ ഭാഗ്യം കൊണ്ട് കടലിലേക്ക് വീണില്ല. എന്നാൽ ഇയാളുടെ കാൽ മുട്ടിനും കൈക്കും പരിക്കേറ്റു.

പുലിമുട്ടിന്‍റെ മുകൾ ഭാഗത്തെ സ്ലാബ് തകർന്ന് കടലിലേക്ക് ചരിഞ്ഞ് നിൽക്കുകയാണ്. ചെറിയ തോതിൽ പായലും പിടിച്ചിട്ടുണ്ട്. പതിയിരിക്കുന്ന അപകടം മനസിലാകാതെ ഈ തകർന്ന ഭാഗത്ത് സഞ്ചാരികൾ കയറി ഫോട്ടോയെടുക്കുന്നത് പതിവാണ്. നേരത്തെ തകർന്ന് തൂങ്ങി നിൽക്കുന്ന സ്ലാബിന്‍റെ ഭാഗത്തേക്ക് ആളുകൾ കയറുന്നത് തടയുവാനായി പൊലീസ് റോപ്പ് വിലങ്ങനെ കെട്ടിയിരുന്നു. അപകടങ്ങൾ ഒഴിവാക്കാൻ തകർന്ന ഭാഗത്തേക്കുള്ള പ്രവേശനം തടഞ്ഞ് ഫെൻസിംഗ് കെട്ടണമെന്ന് നാട്ടുകാർ ആവശ്യപെടുന്നത്.

Tags:    
News Summary - Collapsed embankment raised fears of danger; a young man slipped and fell during a photo shoot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.