Posted On
date_range Updated On
date_range കടലിൽ വള്ളം മറിഞ്ഞു; തൊഴിലാളികളെ രക്ഷപ്പെടുത്തി
മട്ടാഞ്ചേരി: കൊച്ചിക്ക് പടിഞ്ഞാറ് കടലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞു. വല വലിച്ചു കയറ്റുന്നതിനിടെ വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന 17 തൊഴിലാളികളിൽ ഒരാൾ നീന്തി കരക്ക്കയറി. 16 പേർ കാരിയർ വള്ളത്തിൽ കയറുകയും തുടർന്ന് ബോട്ടുകാർ രക്ഷപ്പെടുത്തുകയും ചെയ്തു. ഒരു ലക്ഷത്തിലെറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചൊവ്വാഴ്ച വെളുപ്പിന് അഞ്ചരയോടെയാണ് അപകടം നടന്നത്. ചെല്ലാനം ഹാർബറിൽനിന്ന് മീൻ പിടിക്കാൻ പോയ സാംസൺ എന്നയാളുടെ ഉടമസ്ഥതയിലുള്ള യഹോവ ഉയിരെ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളവും വലയും മത്സ്യബന്ധന ബോട്ടിന്റെ സഹായത്തോടെ ചെല്ലാനം ഫിഷറീസ് ഹാർബറിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.