എറണാകുളം ജില്ലയിൽ അധ്യാപക ഒഴിവ്

കൊച്ചി: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്കൂൾ ടീച്ചർ (മലയാളം) തസ്തികയിലേക്കുള്ള അഭിമുഖം ജില്ല പി.എസ്.സി ഓഫിസിൽ ജൂൺ രണ്ട്, മൂന്ന്, എട്ട്, ഒമ്പത്, പത്ത് തീയതികളിൽ നടക്കുമെന്ന് കേരള പബ്ലിക് സർവിസ് കമീഷൻ ജില്ല ഓഫിസർ അറിയിച്ചു. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0484-2988857.

കോതമംഗലം: ചെറുവട്ടൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ എല്‍.പി, യു.പി ക്ലാസുകളിലേക്കായി നാല് അധ്യാപക ഒഴിവുകളുണ്ട്. എല്‍.പി, യു.പി ക്ലാസുകളില്‍ ഓരോ അറബിക് അധ്യാപക ഒഴിവും രണ്ട് എല്‍.പി അധ്യാപക ഒഴിവുമാണുള്ളത്. ഉദ്യോഗാർഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി വ്യാഴാഴ്ച രാവിലെയും ഉച്ചകഴിഞ്ഞുമായി നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.

കാലടി: മലയാറ്റൂര്‍ ഇല്ലിത്തോട് ഗവ. യു.പി സ്കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജൂനിയര്‍ ഹിന്ദി അധ്യാപക ഒഴിവുണ്ട്. ജൂൺ മൂന്നിന് ഉച്ചക്ക് 2.30ന് സ്കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത തെളിയിക്കാനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയുമായി ഹാജരാകണം.

നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശ്ശേരി ഗവ. എൽ.പി സ്കൂളിലെ എൽ.പി.എസ്.ടി തസ്തികയിൽ ഒരു ഒഴിവുണ്ട്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ടി.ടി.സി, കെ.ടെറ്റ്. നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂൺ നാലിന് 11ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9526768753, 8281787538.

ആലുവ: കുട്ടമശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.ടി ഹിന്ദി, മലയാളം, ഓഫിസ് അസിസ്റ്റൻറ് എന്നീ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. ഇൻറർവ്യൂ വ്യാഴാഴ്ച രാവിലെ 10.30ന്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. യു.പി.എസ്.ടി, ഹിന്ദി എന്നീ ഒഴിവുകളിലേക്കുള്ള ഇൻറർവ്യൂ വെള്ളിയാഴ്ച രാവിലെ 10.30ന്. ഫോൺ: 94963 36027.

കോതമംഗലം: ചെങ്കര ഗവ. യു.പി സ്കൂളിൽ ഒഴിവുള്ള യു.പി.എസ്.എ, ജൂനിയർ ഹിന്ദി ടീച്ചർ (പാർട്ട് ടൈം) ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ചൊവ്വാഴ്ച രാവിലെ 11ന് സ്കൂൾ ഓഫിസിൽ ഹാജരാകണം.

Tags:    
News Summary - Teacher vacancy in Ernakulam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.