റോ​ബി​ൻ ദാ​സ്

അർധരാത്രി ഹോസ്റ്റലിൽ കയറി യുവതിയെ കടന്നുപിടിച്ച പ്രതി അറസ്റ്റിൽ

കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്തെ ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി​യെ മു​റി​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ക​ട​ന്നു​പി​ടി​ച്ച പ്ര​തി​യെ പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ കാ​ട്ടൂ​ർ സ്വ​ദേ​ശി​യും നി​ല​വി​ൽ ആ​ലു​വ കു​ഴി​വേ​ലി​പ്പ​ടി ഭാ​ഗ​ത്ത് വാ​ട​ക​ക്ക് താ​മ​സ​ക്കാ​ര​നു​മാ​യ കോ​യി​ൽ​പ​റ​മ്പി​ൽ വീ​ട്ടി​ൽ റോ​ബി​ൻ ദാ​സ് (39) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ലാ​രി​വ​ട്ടം മെ​ട്രോ സ്റ്റേ​ഷ​ന​ടു​ത്തു​ള്ള ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി​ക്ക് നേ​രെ​യാ​ണ് പ്ര​തി ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച​ത്.

മെ​യ് 12ന് ​പു​ല​ർ​ച്ചെ 4 മ​ണി​യോ​ടെ ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി റൂ​മി​ൽ ഉ​റ​ങ്ങി​കി​ട​ന്ന യു​വ​തി​യെ ബ​ല​മാ​യി ക​ട​ന്നു​പി​ടി​ക്കു​ക​യും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഉ​റ​ക്ക​ത്തി​ൽ നി​ന്നു​മു​ണ​ർ​ന്ന യു​വ​തി ഒ​ച്ച​വെ​ക്കാ​ൻ ശ്ര​മി​ക്ക​വേ പ്ര​തി ഹോ​സ്റ്റ​ലി​ൽ നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് ന​ട​ത്തി​യ ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്.

സം​ഭ​വ ദി​വ​സ​ത്തെ ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഉ​ൾ​പ്പ​ടെ ഇ​രു​ന്നൂ​റോ​ളം സി.​സി.​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യി​ലേ​ക്കെ​ത്തി​യ​ത്. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ട​പ്പ​ള്ളി ഭാ​ഗ​ത്ത് നി​ന്നും അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം എ​റ​ണാ​കു​ളം എ.​സി.​പി കെ.​ജി. സു​രേ​ഷ്, പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ. ​അ​നൂ​പ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ രൂ​പ​വ​ത്ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഒ.​എ​സ്. ഹ​രി​ശ​ങ്ക​ർ, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ബി​ൻ ഗം​ഗ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ഖി​ൽ പ​ത്മ​ൻ, ജി​പി​ൻ ലാ​ൽ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റാ​യ എ. ​ന​സീ​റ എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Suspect arrested for entering hostel and assaulting woman at midnight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.