കൊച്ചി: സി.പി.എം നേതാവും മുൻ എം.എൽ.എയുമായിരുന്ന സൈമൺ ബ്രിട്ടോയുടെ വീട്ടിൽ പൊലീസ് അതിക്രമിച്ചുകയറിയ സംഭവത്തിൽ എ.സി.പിയുടെ നേതൃത്വത്തിൽ വീടിന്റെ ചുമതലയേൽപിച്ചിരുന്ന സ്ത്രീയുടെ മൊഴിയെടുത്തു.
കഴിഞ്ഞ ദിവസം വീടിന്റെ പലഭാഗങ്ങളുടെയും സ്വർണം സൂക്ഷിച്ച അലമാരയുടെ ചിത്രങ്ങളും അന്വേഷണ ഭാഗമായി പൊലീസ് പകർത്തിയിരുന്നു. അതേസമയം, ഞാറക്കൽ പൊലീസിനെതിരെ നടപടി വേണമെന്ന ആവശ്യം സീന ഭാസ്കർ വീണ്ടും ആവർത്തിച്ചു.
സി.ഐയുടെ നേതൃത്വത്തിൽ വീടിന്റെ മൂന്നുവാതിൽ തകർത്തെന്നും തന്റെയും മകളുടെയും 10 പവന്റെ ആഭരണങ്ങൾ കാണാതെ പോയെന്നുമാണ് പരാതി. ഒക്ടോബർ അവസാനം താനില്ലാത്ത സമയം നോക്കി വീട് കുത്തിത്തുറന്നെന്നും മകളുടെ ആഭരണങ്ങളും ബ്രിട്ടോയുടെ ഏതാനും പുരസ്കാരങ്ങളും നഷ്ടമായെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് സീന കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.