എറണാകുളം അതിരൂപതയിലെ യുവാക്കൾ മൗണ്ട് സെൻറ് തോമസിന് മുന്നിൽ പ്രതിഷേധിക്കുന്നു
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത ഭൂമി ഇടപാടിൽ സിനഡ് നീതിപൂർവകമായി ഇടപെടണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അൽമായ മുന്നേറ്റം നടത്തുന്ന സമരപരമ്പരകളുടെ ഭാഗമായി മൗണ്ട് സെൻറ് തോമസിന് മുന്നിൽ പ്രതിഷേധിച്ചു.
വത്തിക്കാൻ സ്ഥാനപതിയുടെ പ്രസംഗം വിശ്വാസി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് ഇറക്കിയ സിറോ മലബാർ മീഡിയ കമീഷെൻറ സിനഡ് സർക്കുലർ കത്തിച്ചായിരുന്നു പ്രതിഷേധം.
കെ.സി.വൈ.എം മുൻ സ്റ്റേറ്റ് പ്രസിഡൻറ് ഷിജോ മാത്യു ഉദ്ഘാടനം ചെയ്തു. ജോമോൻ തോട്ടപ്പള്ളി, ഡെയ്മിസ്, ജോഹാൻ ജോസഫ്, ലൂയിസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.